EBM News Malayalam

കല്ലറ തുറന്ന് തെളിവ് ശേഖരിക്കുന്നതിനോട് വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെന്ന് അയല്‍ക്കാര്‍

കോഴിക്കോട് : കൂട്ടത്തായി കൊലപാതകത്തില്‍ കല്ലറതുറന്ന് തെളിവ് ശേഖരിച്ചശേഷം കാര്യങ്ങള്‍ മറിച്ചായിരുന്നു സംഭവിച്ചതെങ്കില്‍ കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ചി തോമസിനും സഹോദരന്‍ റോജോയ്ക്കും നാട്ടിലിറങ്ങി നടക്കാന്‍ കഴിയുമായിരുന്നില്ലെന്നാണ് ജോളിയുടെ അയല്‍വാസി അന്താനത്ത് വീട്ടില്‍ മുഹമ്മദ് ബാവ പറയുന്നു.

കേസുമായി മുന്നോട്ടുപോവുന്നതിനോടും കല്ലറ തുറന്ന് തെളിവ് ശേഖരിക്കുന്നതിനോടും വീട്ടുകാര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെന്നും കേസുമായി മുന്നോട്ടുപോവുന്നതിനോടും കല്ലറ തുറക്കുന്നതിനോട് അന്നുരാവിലെപോലും ബന്ധുക്കളില്‍ പലരും അമര്‍ഷം പ്രകടിപ്പിച്ചിരുന്നുവെന്നും ബാവ പറയുന്നു. തുടര്‍ന്ന് കല്ലറ തുറന്ന് തെളിവുശേഖരിച്ചതിനു പിന്നാലെ ജോളിയെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Comments
Loading...