EBM News Malayalam

കൂടത്തായി കൊലപാതകത്തിലെ പരാതിക്കാരന്‍ റോജോ തോമസ് അമേരിക്കയില്‍ നിന്ന് നാട്ടിലെത്തി.

കോട്ടയം: കൂടത്തായി കൊലപാതക പരമ്പരയിലെ മരണപ്പെട്ട ടോം തോമസിന്റെ മകനും റോയി തോമസിന്റെ സഹോദരനുമായ പരാതിക്കാരന്‍ അന്വേഷണ സംഘത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം റോജോ തോമസ് അമേരിക്കയില്‍ നിന്ന് നാട്ടിലെത്തി. പൊന്നാമറ്റം ടോം തോമസിന്റെ ഇളയമകനായ റോജോ അമേരിക്കയില്‍ സ്ഥിരമതാമസമാണ്.

ജൂലായിലാണ് കുടുംബത്തിലെ ദുരൂഹമരണങ്ങള്‍ ചൂണ്ടിക്കാട്ടി റോജോയും സഹോദരി റെഞ്ചിയും പരാതി നല്‍കിയത്. കേസില്‍ റോജോയുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് സംഘം ഉടന്‍ തന്നെ വൈക്കത്തെ റെഞ്ചിയുടെ വീട്ടിലെത്തുമെന്നാണ് സൂചന. മാധ്യമങ്ങളെ കാണരുതെന്ന് റോജോയ്ക്ക് നിര്‍ദേശമുണ്ടെന്നും സൂചനയുണ്ട്. അതേസമയം കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും.

ഇതു മൂന്നാം വട്ടമാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്. ഷാജുവിന്റെ പിതാവ് സഖറിയയോടും വടകര റൂറല്‍ എസ്പി ഓഫീസില്‍ ചോദ്യം ചെയ്യാനായി ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇന്നു പുലര്‍ച്ചെ നെടുമ്പാശേിയിലെത്തിയ റോജോയെ പോലീസ് അകമ്പടിയോടെ സഹോദരി റെഞ്ചി താമസിക്കുന്ന കോട്ടയത്തെ വൈക്കത്തെ വീട്ടില്‍ എത്തിച്ചു.

Comments
Loading...