EBM News Malayalam

പൊന്നാമറ്റം തറവാടിനു മുന്നിലൊരു ക്യാമറ സ്ഥാപിച്ചാണ് അന്വേഷണം ആരംഭിച്ചത്

കോഴിക്കോട്: കൂടത്തായി കൊലപാതകത്തില്‍ പൊന്നാമറ്റം തറവാട്ടില്‍ വെച്ചാണ് ടോം തോമസ് ഉള്‍പ്പെടെ മൂന്നു പേരുടെ ജീവന്‍ കുടുംബത്തിലെ മരുമകളായ ജോളി എടുത്തത്. ജോളി താമസിക്കുന്ന ഈ വീട്ടില്‍ ആരൊക്കെ വന്നു പോകുന്നുവെന്ന് അറിയാനായി ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചതോടെ ആദ്യം സ്ഥാപിച്ചത് പൊന്നാമറ്റം തറവാടിനു മുന്നിലൊരു ക്യാമറ ആയിരുന്നു. വീട്ടുകാരോ നാട്ടുകാരോ പോലും അറിയാതെ പൊന്നാമറ്റം തറവാടിന്റെ പരിസരത്ത് അതിവിദഗ്ധമായാണ് അന്വേഷണസംഘം സിസിടിവി സ്ഥാപിച്ചത്.

കൂടത്തായി കൊലക്കേസില്‍ കോടതിയുടെ അനുമതി വാങ്ങിയ ശേഷമേ വിദേശത്ത് ഫൊറാന്‍സിക് പരിശോധന നടത്തൂവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പൊന്നാമറ്റം വീടടില്‍ ടോം തോമസ്, അന്നമ്മ തോമസ്, റോയ് തോമസ് എന്നിവര്‍ മരിച്ചു കിടന്ന സ്ഥലങ്ങളും ഡിജിപി ഇന്നലെ പരിശോധിച്ചിരുന്നു. ഈ വീടുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ ക്യാമറ ദൃശ്യത്തിലൂടെ പോലീസ് കൃത്യമായി ശേഖരിച്ചിട്ടുണ്ട്.

Comments
Loading...