EBM News Malayalam

കൂടത്തായി കൊലപാതകം : മികച്ച പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കും

കോഴിക്കോട്: കോഴിക്കോട് കൂടത്തായിയിലെ കൊലപാതകം അന്വേഷിക്കാനായി ഓരോ മരണവും ഓരോ സംഘം അന്വേഷിക്കും. സംഘത്തിലേക്ക് മികച്ച പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതാണ്. നിലവില്‍ പതിനൊന്ന് പേരാണ് അന്വേഷണ സംഘത്തിലുള്ളത്. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനായി വടകര റൂറല്‍ എസ്പി കെ.ജി സൈമണാണ് സംഘത്തിലേക്ക് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിന്റെ ചുമതല.

ഇപ്പോഴുള്ള സംഘം ആറു സംഘങ്ങളായി തിരിഞ്ഞാകും അന്വേഷണം നടത്തുന്നത്. റോയിയുടെ മരണസമയത്ത് ജ്യോത്സന്റെ വിലാസവും ഒരു പൊതിയില്‍ എന്തോ പൊടിയും റോയി ധരിച്ച പാന്റ്സിന്റെ പോക്കറ്റില്‍ നിന്ന് കിട്ടിയിരുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് ഈ വസതുക്കള്‍ ശേഖരിച്ചുവെങ്കിലും പിന്നീട് ജോളി സ്റ്റേഷനില്‍ നല്‍കിയ അപേക്ഷ അനുസരിച്ച് വിട്ടു നല്‍കിയിരുന്നു.

കേസില്‍ അറസ്റ്റിലായ ജോളി ജോസഫിന്റെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിക്കുമ്പോള്‍ ശരീരത്തിലുണ്ടായിരുന്ന തകിടിനെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. തകിടിലൂടെ വിഷം അകത്തു ചെല്ലാന്‍ സാധ്യതയുണ്ടോ എന്നതാണ് പോലീസ് അന്വേഷിക്കുന്നത്. ജോളിയുടെ നാടായ കട്ടപ്പനയിലുള്ള ഒരു ജ്യോത്സനാണ് റോയിക്ക് ഈ തകിട് നല്‍കിയത്.

ജ്യോത്സനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചുവെങ്കിലും ഇതുവരെ ഹാജരായിരുന്നില്ല. റോയിയുടെ കൈവശം കണ്ടെത്തിയ പൊടി ഷാജുവിന്റെ ആദ്യ ഭാര്യയായ സിലിക്കു നല്‍കിയ വെള്ളത്തിലും കലര്‍ത്തിയിട്ടുണ്ടെന്നും ജോളി പോലീസിനു മൊഴി നല്‍കിയിരുന്നു.

Comments
Loading...