EBM News Malayalam

കൊല്ലത്ത് കോൺവെന്റിൽ കന്യാസ്ത്രീയെ കിണറ്റിൽ‍ മരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം: കുരീപ്പുഴ പയസ് വർക്കേഴ്സ് ഓഫ് സെൻ്റ് ജോസഫ് കോൺവെന്റിൽ കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാവുമ്പ സ്വദേശിനി മേബിൾജോസഫാണ് മരിച്ചത്. ഇവരുടെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറിൽ ഉണ്ടാകുമെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

രാവിലെയുള്ള പ്രാർത്ഥനക്ക് സിസ്റ്റർ മേബിൾ എത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കത്ത് ലഭിക്കുന്നതും കിണറ്റിൽ മൃതദേഹം കണ്ടെത്തിയതും. കൊല്ലത്തു നിന്ന് എത്തിയ ഫോറൻസിക് വിഭാഗവും, അഞ്ചാലുംമൂട് പോലീസും, ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തുന്നതിനായി കൊണ്ടു പോയി.

ഷിബു കൂട്ടുംവാതുക്കൾ

Comments are closed.