EBM News Malayalam

എംപിവി മോഡലായ കാര്‍ണിവല്‍ ഇന്ത്യയില്‍

എംപിവി മോഡലായ കാര്‍ണിവലിനെ ഇന്ത്യയില്‍ എത്തിക്കാനാണ് കമ്പനിയുടെ നീക്കം.രാജ്യത്ത് ഔദ്യോഗികമായി പുറത്തിറങ്ങും മുമ്പ് വാഹനത്തിന്റെ പരീക്ഷണയോട്ട ചിത്രം പുറത്തു വന്നിരിക്കുകയാണ്. എല്‍ഇഡി ടെയില്‍ ലാമ്പുകളാണ് വാഹനത്തില്‍ വരുന്നത്. നമ്പര്‍ പ്ലേറ്റ് ഹൗസിങ്ങിന് മുകളിലായി ക്രോം പ്ലെയിറ്റിങ്ങും വരുന്നു.

വാഹനത്തിന്റെ മുന്‍വശത്ത് കിയയുടെ മുഖ മുദ്രയായ ടൈഗര്‍ നോസ് ഗ്രില്ലും, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളുമാണ്. ബമ്പറില്‍ അഗ്രസ്സീവ് ലുക്കിലുള്ള എയര്‍ ഇന്റേക്കും, സെല്‍റ്റോസിലേതു പോലെ ഐസ്-ക്യൂബ് ഘടനയിലുള്ള ഫോഗ് ലാമ്പുകളുമാണ്.

ലളിതമായ പരന്ന ഡാഷ്‌ബോര്‍ഡാവും. അതോടൊപ്പം ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയടങ്ങിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് ഇലക്ട്രിക്കലി പവര്‍ഡ് മുന്‍ സീറ്റുകള്‍, കിയയുടെ UVO കണക്ട് സാങ്കേതിക വിദ്യ എന്നിവയും പ്രതീക്ഷിക്കാം.

മൂന്ന് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ഓട്ടോമാറ്റിക്ക് ഹെഡ്‌ലാമ്പുകള്‍, മഴ സെന്‍സ് ചെയ്യുന്ന വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയ്‌ക്കൊപ്പം ഇടുങ്ങിയ സ്ഥലങ്ങളില്‍ വാഹനത്തിന്റെ ഉള്ളിലേക്കും പുറത്തേക്കും അനായാസം കയറാനും ഇറങ്ങാനും കഴിയുന്ന ഇലക്ട്രിക്ക് സ്ലൈഡിങ് ഡോറുകളുമാണ് കാര്‍ണിവലിന്.

യാത്രക്കാരുടെ സുരക്ഷക്കായി എട്ട് എയര്‍ബാഗുകള്‍, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക്ക് ബ്രേക്ക് ഫോര്‍സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക്ക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്ല് സ്റ്റാര്‍ട്ട് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ എന്നിവയും ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിങ്, ബ്ലൈന്റ് സ്‌പോട്ട് ഡിറ്റെക്ഷന്‍, മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സറുകളും ക്യാമറകളും വാഹനത്തില്‍ കമ്പനി പ്രധാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

2.2 ലിറ്റര്‍ ബിഎസ് VI കംപ്ലെയിന്റ് ഡീസല്‍ എഞ്ചിനാവും ഇന്ത്യന്‍ പതിപ്പിലെത്തുക. 202 bhp കരുത്തും 440 Nm torque ഉം സൃഷ്ടിക്കാന്‍ കഴിവുള്ള എഞ്ചിനാണ്. ആറ് സ്പീഡ് മാനുവല്‍, എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളായിരിക്കും വാഹനത്തില്‍. വാഹനത്തിന് 25-30 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

Comments are closed.