Ultimate magazine theme for WordPress.

പാലാരിവട്ടം കേസ് : ഭാര പരിശോധന നടത്താനുള്ള വിദഗ്ധ സമിതിയെ കോടതി നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും

പാലാരിവട്ടം: പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയും മുന്‍പ് ഭാര പരിശോധന നടത്തണമെന്ന കോടതിയുടെ ഇടക്കാല ഉത്തരവ് സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഇടപെടണമെന്നും പരിശോധന നടത്താനുള്ള വിദഗ്ധ സമിതിയെ കോടതി നിയമിക്കണമെന്നും ആവശ്യപ്പെട്ട് കരാറുകാരായ ആര്‍.ഡി.എസ് കമ്പനി നല്‍കിയ ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും.

എന്നാല്‍ മൂന്നു മാസത്തിനുള്ളില്‍ ഭാരപരിശോധന നടത്താന്‍ 2019 നവംബര്‍ 21ന് ഹൈകോടതി ഉത്തരവിട്ടെങ്കിലും രണ്ടു മാസം കഴിഞ്ഞിട്ടും ഇതിനുള്ള നടപടി സ്വീകരിച്ചില്ലെന്ന് കാണിച്ചാണ് ആര്‍.ഡി.എസ് എം.ഡി സുമിത് ഗോയല്‍ ഉപഹര്‍ജിയുമായി കോടതിയെ സമീപിച്ചിരുന്നത്.

അതേസമയം ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാലത്തിന്റെ ഭാരപരിശോധന നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. പരിശോധന നടത്തുന്നത് ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നത്.

Comments are closed.