EBM News Malayalam
Leading Newsportal in Malayalam

2020ലെ പ്രൊഫഷണല്‍ കോഴ്‌സുകളിലെക്കുള്ള എന്‍ട്രന്‍സ് പരീക്ഷയ്ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം : 2020ലെ പ്രൊഫഷണല്‍ കോഴ്‌സുകളിലെക്കുള്ള എന്‍ട്രന്‍സ് പരീക്ഷയ്ക്ക് നാളെ മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. തുടര്‍ന്ന് എന്‍ജിനിയറിംഗ് പ്രവേശനത്തിനും നീറ്റ് എഴുതുന്നവര്‍ക്ക് സംസ്ഥാനത്ത് രജിസ്ട്രേഷനുമുള്ള വിജ്ഞാപനം ഇന്നുണ്ടാവും. എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയ്ക്ക് പ്ലസ്ടു ഫിസിക്സ്, കെമിസ്ട്രി, ഗണിതം എന്നീ വിഷയങ്ങള്‍ക്ക് ആകെ 45 ശതമാനം മാര്‍ക്കും മെഡിക്കലിന് ഫിസിക്സ്, ബയോളജി, കെമിസ്ട്രി എന്നിവയ്ക്ക് ആകെ 50 ശതമാനവുമാണ് വേണ്ടത്.

നേരത്തെ ബയോളജിക്ക് മാത്രം 50ശതമാനം മാര്‍ക്ക് നിര്‍ബന്ധമായിരുന്നു. എ.ഐ.സി.ടി, എം.സി.ഐ എന്നിവയുടെ നിര്‍ദേശങ്ങള്‍ക്കാനുസരിച്ചാണ് ഈ മാറ്റമുണ്ടായത്. അതേസമയം എന്‍ജിനിയറിംഗ് പ്രവേശനത്തിനുള്ള ഫ്‌ലോട്ടിംഗ് സമ്പ്രദായം തുടരും. എന്‍ജിനിയറിംഗ് പ്രവേശനത്തിന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നര്‍ക്ക് സംവരണം ഏര്‍പ്പെടുത്തി. ഇതിനായി സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളില്‍ 10ശതമാനം സീറ്റ് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.