Ultimate magazine theme for WordPress.

പൗരത്വനിയമഭേദഗതി : വികസനപദ്ധതികളില്‍ കേരളത്തെ ഒഴിവാക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരെ ശക്തമായി നില്‍ക്കുന്നതിനാല്‍ വികസനപദ്ധതികളില്‍ കേരളത്തെ ഒഴിവാക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍. അതിനാല്‍ വായ്പ പരിധി കൂട്ടണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കാത്തത് സിഎഎയോടുള്ള സംസ്ഥാനത്തിന്റെ എതിര്‍പ്പുകൊണ്ടാണെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

തുടര്‍ന്ന് കഴിഞ്ഞതവണ ഉന്നയിച്ച പല ആവശ്യങ്ങളും ഇത്തവണ മുന്നോട്ട് വയ്ക്കുന്നുണ്ട്. റബ്ബര്‍ താങ്ങുവില 150 രൂപയില്‍ നിന്ന് 200 രൂപയാക്കിയാല്‍ പകുതി സംസ്ഥാനം വഹിക്കാമെന്നും കൊച്ചിന്‍ ഷിപ്പിയാഡ്, വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി, തിരുവനന്തപുരം വിമാനത്താവളം എന്നിവയുടെ ഓഹരി വില്‍ക്കുമ്പോള്‍ സ്വകാര്യമേഖലക്ക് പകരം സംസ്ഥാനസര്‍ക്കാരിനെ പരിഗണിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെടും.

കൂടാതെ തൊഴിലുറപ്പ് പദ്ധതി 150 ദിവസമായി ഉയര്‍ത്തണമെന്നാണ് സംസ്ഥാനത്തിന്റെ മറ്റൊരാവശ്യം. നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കാസര്‍കോട്-തിരുവനന്തപുരം സെമി ഹൈസ്പൂഡ് റെയില്‍ പദ്ധതിക്ക് അന്തിമാനുമതി നല്‍കണം എയിംസിന് തുല്യമായ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയആരോഗ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും കേരളം വ്യക്തമാക്കിയിട്ടുണ്ട്.

Comments are closed.