Ultimate magazine theme for WordPress.

യുവതലമുറയെ സൈന്യത്തിലേക്ക് ആകര്‍ഷിക്കാന്‍ ആര്‍മി മേള തുടങ്ങി

മലപ്പുറം: ‘സേനയെ അറിയാം’ എന്ന പേരില്‍ എം.എസ്.പി പരേഡ് മൈതാനത്ത് സൈന്യത്തില്‍ മലപ്പുറത്തിന്റെ പ്രാതിനിധ്യം കുറയുന്നുവെന്ന് കണ്ടെത്തിയതിന്റെ സാഹചര്യത്തില്‍ യുവതലമുറയെ സൈന്യത്തിലേക്ക് ആകര്‍ഷിക്കാന്‍ ആര്‍മി മേള തുടങ്ങി. അതിനായി കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍സെന്റാണ് നേതൃത്വം നല്‍കുന്നത്. കരസേനയുടെ കേരളം- കര്‍ണാടകം ഉപമേഖലാ കമാന്‍ഡിങ് ജനറല്‍ ഓഫീസര്‍ മേജര്‍ ജനറല്‍ കെ.ജെ ബാബു മേള ഉദ്ഘാടനം ചെയ്തിരുന്നു.

കരസേനയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാനും സേനയിലേക്ക് കടന്നുവരാനുള്ള അവസരങ്ങള്‍ മനസിലാക്കാനും യുവാക്കള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറയുകയും രണ്ടാംലോക മഹായുദ്ധത്തില്‍ പങ്കെടുത്തവരേയും വീരമൃത്യു വരിച്ച സൈനികരുടെ ഭാര്യമാരേയും മാതാപിതാക്കളേയും ആദരിക്കുകയും ചെയ്തിരുന്നു.

അതേസമയം പല തെറ്റിദ്ധാരണകള്‍ കൊണ്ട് മലപ്പുറത്തെ യുവാക്കള്‍ സൈന്യത്തിലേക്ക് വരുന്നില്ലെന്നാണ് സേനയുടെ അഭിപ്രായം. അതിലൊന്ന് സൈന്യത്തില്‍ ചേര്‍ന്നാല്‍ മദ്യപിക്കേണ്ടി വരുമെന്ന ധാരണയാണ്. മതപരമായ വിവേചനമുണ്ടോ എന്ന സംശയവും ചിലരിലുണ്ട്. എന്നാല്‍ ഇതെല്ലാം അകറ്റാനുതകുന്നതാണ് മേള. സേനയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുകയാണ്. വിവിധ തസ്തികകള്‍, യോഗ്യതാവിവരങ്ങള്‍, ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം വ്യക്തമാക്കുന്നുണ്ട്.

Comments are closed.