കണ്ണൂരില്‍ പൊലീസ് പിക്കറ്റ് പോസ്റ്റിനു നേരെ ബോംബെറിഞ്ഞ പ്രതിയെ തിരിച്ചറിഞ്ഞു
കണ്ണൂര്‍: കണ്ണൂര്‍ പൊന്ന്യം റോഡില്‍ ഇന്ന് പുലര്‍ച്ചെ പൊലീസ് പിക്കറ്റ് പോസ്റ്റിനു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. രാഷ്ട്രീയ സംഘര്‍ഷമേഖലയായതിനാല്‍ ഇവിടെ പൊലീസ് പിക്കറ്റ് പോസ്റ്റ് സ്ഥാപിച്ചിരുന്നു. ഇതിന് നേരെയാണ് ആര്‍എസ്എസ് പ്രവര്ത്തകന് ബോംബെറിഞ്ഞത്.
തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രബേഷാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. അതേസമയം പൊലീസിനെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് വിവരം. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. എന്നാല്‍ ഇയാളെ ഇതുവരേയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.