EBM News Malayalam

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ട് അപേക്ഷ

തൃശൂര്‍: വിവരാവകാശ നിയമ പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ട് തൃശൂര്‍ പോട്ട സ്വദേശിയും ആം അദ്മി പാര്‍ട്ടി പ്രവര്‍ത്തകനുമായ ജോഷി കല്ലുവീട്ടില്‍ ചാലക്കുടി നഗരസഭയില്‍ അപേക്ഷ സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ ദാസ് മോദി, ഇന്ത്യന്‍ പൗരന്‍ ആണെന്ന് തെളിയിക്കാന്‍ ഉതകുന്ന രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കുക, എന്നതാണ് കഴിഞ്ഞ 13 ന് ജോഷി കല്ലുവീട്ടില്‍ ചാലക്കുടി നഗരസഭയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത്.

പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍ ആയിട്ടും റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐ ഡി, ആധാര്‍ കാര്‍ഡ് എന്നിവ പൗരത്വം തെളിയിക്കാവുന്ന രേഖകള്‍ ആയി പരിഗണിക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ആണ് പ്രധാനമന്ത്രി എന്ത് രേഖയാണ് കൈവശം വച്ചിരിക്കുന്നതു എന്നറിയാന്‍ കൗതുകം തോന്നിയതെന്നും രാജ്യത്ത് വലിയൊരു വിഭാഗം ഇപ്പോള്‍ ഭീതിയിലാണ്.

ഈ അവസ്ഥ മാറണമെന്നാണ് ജോഷി കല്ലുവീട്ടില്‍ പറയുന്നത്. വിവരാവകാശ അപേക്ഷയുമായി സമീപിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ കളിയാക്കിയെന്നും എന്നാല്‍. മറുപടി കിട്ടും വരെ ശ്രമം തുടരുമെന്നും ജോഷി പറഞ്ഞു. തുടര്‍ന്ന് അപേക്ഷ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് കൈമാറാനാണ് നഗരസഭാ തീരുമാനം.