Ultimate magazine theme for WordPress.

തദ്ദേശ സ്ഥാപനങ്ങളില്‍ ഓരോ വാര്‍ഡ് കൂട്ടാനുള്ള ഓര്‍ഡിനന്‍സ് ബഡ്ജറ്റ് സമ്മേളനത്തില്‍ പാസാക്കാന്‍ ആലോചന

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളില്‍ ഓരോ വാര്‍ഡ് കൂട്ടാനുള്ള ഓര്‍ഡിനന്‍സ് ഒപ്പിടാതെയും തിരിച്ചയയ്ക്കാതെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തടസം പറഞ്ഞെങ്കിലും 31ന് ആരംഭിക്കുന്ന നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തില്‍ ബില്‍ പാസാക്കാനാണ് ആലോചിക്കുന്നത്. നിയമസഭ ബില്‍ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പുവച്ചാലേ നിയമമാകൂ. ഗവര്‍ണര്‍ക്ക് ഒപ്പിടല്‍ വൈകിക്കാം.

ഒപ്പിടാതിരിക്കുന്നത് ഗവര്‍ണറുടെ അധികാര പരിധി കടന്നുള്ള നീക്കമാകുമെന്ന വിലയിരുത്തലുണ്ട്. ഓര്‍ഡിനന്‍സിന് പകരം നിയമസഭയില്‍ ബില്ല് പാസാക്കിയാല്‍ പോരേയെന്ന് കഴിഞ്ഞ ദിവസം തദ്ദേശമന്ത്രി എ.സി. മൊയ്തീനോട് ഗവര്‍ണര്‍ ചോദിച്ച സ്ഥിതിക്ക് അദ്ദേഹം ഒപ്പിടാതിരിക്കില്ലെന്നും കാണുന്നു.

അതേസമയം ജനസംഖ്യാവര്‍ദ്ധനവിന് ആനുപാതികമായി തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ എണ്ണം കൂട്ടാനാണ് ഓര്‍ഡിനന്‍സ് എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് ഗവര്‍ണര്‍ ഉടക്കിട്ട സാഹചര്യത്തില്‍ ബില്‍ പാസാക്കുന്നതാവും അഭികാമ്യമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കി.

Comments are closed.