Ultimate magazine theme for WordPress.

മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിച്ചില്ലെന്നാരോപിച്ച് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടും സമരത്തിലേക്ക്

കാസര്‍കോട്: സെക്രട്ടേറിയേറ്റ് സമരത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിച്ചില്ലെന്നാരോപിച്ച് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടും സമരവുമായി തലസ്ഥാനത്തെത്തുന്നു. ഈ മാസം മുപ്പതിനാണ് സെക്രട്ടേറിയേറ്റ് മാര്‍ച്ച്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ വീണ്ടും സമരം നടത്താനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അമ്മമാരും സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല പട്ടിണി സമരം നടത്തിയത്.

എന്നാല്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ ക്യാമ്പിലൂടെ കണ്ടെത്തിയ 18 വയസിന് താഴെയുള്ളവരെ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും ഇതുവരേയും ചികിത്സയടക്കം യാതൊരു ആനുകൂല്യവും നല്‍കിയില്ലെന്നും മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച് അര്‍ഹതയുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന ഉറപ്പും പ്രത്യേക മെഡിക്കല്‍ ക്യാമ്പെന്ന വാഗ്ദാനവും നടന്നില്ല.

കൂടാതെ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നും പറഞ്ഞിരുന്നു. നാലു മാസമായി പെന്‍ഷന്‍ മുടങ്ങിയിരിക്കുകയാണ്. എന്നാല്‍ അന്ന് നല്‍കിയ വാഗ്ദാനങ്ങളില്‍ അധികവും പാലിച്ചില്ലെന്നാണ് ആരോപിക്കുന്നത്.

Comments are closed.