Ultimate magazine theme for WordPress.

എന്‍സിപി കേരള സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുന്നതിനായുള്ള ചര്‍ച്ച ഇന്ന് മുംബെയില്‍ നടക്കും

മുംബൈ: പ്രസിഡന്റിനെയും മന്ത്രിയെയും ചൊല്ലി കേരള എന്‍സിപിലെ ചേരിപ്പോര് രൂക്ഷമായിരിക്കെ എന്‍സിപി കേരള സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുന്നതിലും നിലവിലെ മന്ത്രിയെ മാറ്റണോ എന്നതിലും ഇന്ന് മുംബെയില്‍ നിര്‍ണ്ണായക ചര്‍ച്ച നടക്കുന്നതാണ്. തുടര്‍ന്ന് പ്രഫുല്‍ പട്ടേല്‍ കേരളത്തിലെ നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തുകയാണ്. അതേസമയം മാണി സി കാപ്പനെ മന്ത്രിയാക്കണമെന്ന ആവശ്യം ശക്തമാണ്. തോമസ് ചാണ്ടിയുടെ മരണത്തോടെ സംസ്ഥാന അധ്യക്ഷന്റെ സ്ഥാനവും ഒഴിഞ്ഞുകിടക്കുന്നു.

ശശീന്ദ്രനെ പ്രസിഡന്റാക്കി മാണി സി കാപ്പനെ മന്ത്രിയാക്കണമെന്ന നിര്‍ദ്ദേശമാണ് കാപ്പന്‍ അനുകൂലികള്‍ പറയുന്നത്. നേരത്തെ മാണി സി കാപ്പനും എ കെ ശശീന്ദ്രനും മുംബെയിലെത്തി ശരത് പവാറിനെ പ്രത്യേകമായി കണ്ടിരുന്നു. ഇന്നും ധാരണയായില്ലെങ്കില്‍ ചര്‍ച്ചകള്‍ ഇനിയും തുടരും. അതേസമയം ഇനി മന്ത്രിസ്ഥാനത്തില്‍ വച്ചുമാറല്‍ വേണ്ടെന്നാണ് ശശീന്ദ്രന്റെ നിലപാട്. അതിനിടെ താല്‍ക്കാലിക പ്രസിണ്ടിന്റെ ചുമതലയുള്ള ടിപി പീതാംബരന് സ്ഥിരം പ്രസിഡന്റാകാനും ആഗ്രഹമുണ്ട്. മന്ത്രിമാറ്റത്തോടെ പീതാംബരനും യോജിപ്പില്ല.

Comments are closed.