Ultimate magazine theme for WordPress.

കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി മുന്‍ മന്ത്രി ടി കെ ഹംസയെ തെരഞ്ഞെടുത്തു

കൊച്ചി: കൊച്ചിയിലെ വഖഫ് ബോര്‍ഡ് ആസ്ഥാനത്ത് വച്ച് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി മുന്‍ മന്ത്രി ടി കെ ഹംസയെ തെരഞ്ഞെടുത്തു. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള ബോര്‍ഡിന്റെ കാലാവധി പൂര്‍ത്തിയായതോടെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

അഞ്ച് വര്‍ഷം കാലാവധിയുള്ള വഖഫ് ബോര്‍ഡ് യുഡിഎഫ് ഭരണ സമിതിയുടെ കാലത്താണ് റശീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള കമ്മിറ്റി നിലവില്‍ വന്നത്. വഖഫ് ബോര്‍ഡ് അംഗങ്ങളായ പി ഉബൈദുല്ല എംഎല്‍എ, എം സി മായിന്‍ ഹാജി, അഡ്വ. പി വി സൈനുദ്ദീന്‍, അഡ്വ. എം ഷറഫുദ്ദീന്‍, റസിയ ഇബ്രാഹീം, വി എം രഹ്ന എന്നിവര്‍ പങ്കെടുത്തു. അതേസമയം യുഡിഎഫ് അംഗമായ പി വി അബ്ദുല്‍ വഹാബ് എംപി തെരഞ്ഞെടുപ്പില്‍ പങ്കെടുത്തിരുന്നില്ല.

Comments are closed.