Ultimate magazine theme for WordPress.

കരുനാഗപ്പള്ളിയില്‍ നാല്‍പ്പത്തിയഞ്ചുകാരിയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

കൊല്ലം : കൊല്ലം കരുനാഗപ്പള്ളി തൊടിയൂരില്‍ നാല്‍പ്പത്തിയഞ്ചുകാരിയായ അധ്യാപികയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. സുഖലതയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി അധ്യാപികയുടെ ബന്ധുക്കള്‍ എത്തി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.

Comments are closed.