Ultimate magazine theme for WordPress.

ദേശീയ പണിമുടക്കിന്റെ ഭാഗമായി തിരുവല്ലയില്‍ സമരാനുകൂലികള്‍ ബാങ്കുകള്‍ അടപ്പിച്ചു

തിരുവനന്തപുരം: ട്രേഡ് യൂണിയന്‍ സംയുക്ത സമിതി കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനെത്തുടര്‍ന്ന് രാവിലെ പത്തുമണിയോടെ സിഐടിയു പ്രവര്‍ത്തകര്‍ എത്തി തിരുവല്ലയിലെ ഫെഡറല്‍ ബാങ്ക്, വിജയാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ശാഖകള്‍ അടപ്പിക്കുകയായിരുന്നു. ജോലിക്കായി പതിവ് പോലെ തന്നെ ജീവനക്കാര്‍ രാവിലെ എത്തിയിരുന്നെങ്കിലും പത്തുമണിയോടെ പത്തോളം വരുന്ന സമരക്കാര്‍ എത്തി ജീവനക്കാരെ ഉള്ളിലാക്കി തന്നെ ഷട്ടര്‍ താഴ്ത്തി.

ഇതോടെ പുറത്തേക്ക് വന്ന ജീവനക്കാര്‍ പുറത്തേക്ക് വരികയും പിന്നീട് അടയ്ക്കുകയും ചെയ്തിരുന്നു. കൊരട്ടി ടെക്നോ പാര്‍ക്കില്‍ 200 ലധികം ഐടി ജീവനക്കാരെ തടയുകയും കണ്ണൂരില്‍ സ്വകാര്യ വാഹനങ്ങള്‍ തടയുകയും ചെയ്തിരുന്നു. അതേസമയം തിരുവനന്തപുരത്ത് മിക്കയിടത്തും സമരാനുകൂലികള്‍ ഹര്‍ത്താലിനെതിരേ രംഗത്ത വന്നെങ്കിലൂം പണിമുടക്കിനെ ശക്തമായി വിമര്‍ശിച്ച ടെക്നോ പാര്‍ക്കില്‍ ജീവനക്കാര്‍ക്ക് സാധാരണ രീതിയില്‍ എത്താനായി.

ജോലിക്കെത്താന്‍ കമ്പനികള്‍ കോണ്‍വോയി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ മിക്ക ജീവനക്കാര്‍ക്കും എത്താനായിരുന്നു. തിരുവനന്തപുരത്ത് കടകള്‍ അടഞ്ഞു കിടന്നു. തീവണ്ടി ഗതാഗതത്തെ ബാധിച്ചിട്ടില്ല. നഗരത്തില്‍ എത്തുന്നവര്‍ക്ക് മറ്റിടങ്ങളിലേക്ക് പോകനായിരുന്നില്ല. എന്നാല്‍ മെഡിക്കല്‍ കോളേജിലേക്ക് പോലീസ് വാഹന സൗകര്യങ്ങള്‍ ചെയ്തു കൊടുത്തിരുന്നു. പമ്പയിലേക്കുള്ള സര്‍വീസ് മാത്രമാണ് കെഎസ്ആര്‍ടിസി നടത്തിയിരുന്നത്.

ടൗണ്‍ ഹാളില്‍ നിന്നും തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തുകയും കലൂരില്‍ സമ്മേളനം നടത്തുകയും ചെയ്തിരുന്നു. വ്യവസായ ശാലകളില്‍ ഇന്നലെ രാത്രി മുതല്‍ പണിമുടക്ക് ആരംഭിച്ചിരുന്നു. അതേസമയം റെയില്‍വേ സ്റ്റേഷനില്‍ പോകാനും മറ്റും പോലീസ് സൗകര്യം ചെയ്തിരുന്നു. തൃശൂര്‍ കൊരട്ടിയിലെ ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യാനെത്തിയ ആള്‍ക്കാരെ സമരക്കാര്‍ തിരിച്ചയച്ചു.

ജീവനക്കാര്‍ പതിവ് പോലെ ജോലിക്ക് എത്തിയെങ്കിലും അകത്തേക്ക് കടക്കാന്‍ സമരാനുകൂലികള്‍ സമ്മതിച്ചിരുന്നില്ല. കണ്ണൂര്‍ ജില്ലയില്‍ പണിമുടക്ക് ഏറെക്കുറെ പൂര്‍ണ്ണമാണ്. എന്നിരുന്നാലും ഇരുട്ടിയിലും ശ്രീകണ്ഠാപുരത്തും പ്രകടനത്തിനിടയില്‍ സ്വകാര്യ വാഹനങ്ങള്‍ തടയുകയും ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വാക്കേറ്റവും കയ്യേറ്റവും നടന്നിരുന്നു.

Comments are closed.