Ultimate magazine theme for WordPress.

കവളപ്പാറ പുനരധിവാസം പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തില്‍ രൂക്ഷ ഭാഷയില്‍ മലപ്പുറം ജില്ലാ കളക്ടറുടെ പ്രതികരണം

മലപ്പുറം: കവളപ്പാറ ദുരന്തത്തിന്റെ ഇരകള്‍ക്കായി റവന്യു വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും ജില്ലാ കളടക്ടര്‍ സ്വന്തം നിലയക്ക് കാര്യങ്ങള്‍ തീരുമാനിക്കുകയാണെന്നും ആരോപിച്ച് എംഎല്‍എ പിവി അന്‍വറും ദുരിത ബാധിതരും പ്രതിഷേധം സംഘടിപ്പിക്കുകയും വീട് നിര്‍മിക്കാന്‍ മുന്‍കൂറായി നല്‍കുന്ന 50000 രൂപ നല്‍കാന്‍ പോലും കളക്ടര്‍ തയ്യാറാകുന്നില്ലെന്നും എംഎല്‍എ ആരോപിച്ചിരുന്നു. തുടര്‍ന്ന് എംഎല്‍എയുടെ ആരോപണത്തില്‍ രൂക്ഷ ഭാഷയിലായിരുന്നു മലപ്പുറം ജില്ലാ കളക്ടറുടെ മറുപടി.

2019ലെ വെള്ളപ്പൊക്കത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ചളിക്കല്‍ കോളനിയിലെ 34 ആദിവാസി കുടുംബങ്ങളെ സമയബന്ധിതമായി പുനരധിവസിപ്പിക്കുന്ന ഫെഡറല്‍ ബങ്കിന്റെ സിഎസ്ആര്‍ പദ്ധതിയാണ് എംഎല്‍എ തടഞ്ഞത്. ഇത്തരമൊരു പദ്ധതി തടയാന്‍ ജനപ്രതിനിധി മുന്നിട്ടിറങ്ങുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഇത് നിയമപരമായി നേരിടുമെന്നും തെറ്റായ കാര്യങ്ങളില്‍ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കില്‍ അതെ, ഞാന്‍ അഹങ്കാരിയാണെന്ന് തലക്കെട്ടില്‍ ജില്ലാ ഭരണകൂടത്തിന്റെ ഫേസ്ബുക്ക് പേജിലാണ് കളക്ടര്‍ ജാഫര്‍ മാലിക്ക് പോസ്റ്റിട്ടത്.

Comments are closed.