Ultimate magazine theme for WordPress.

സന്നിധാനത്തെ പൂജകളും താമസവും വെര്‍ച്വല്‍ ക്യൂവും ഓണ്‍ലൈനായി ബുക്കുചെയ്യാന്‍ ശബരിമലയ്ക്ക് പുതിയ വെബ്സൈറ്റ്

തിരുവനന്തപുരം : സന്നിധാനത്തെ പൂജകളും താമസവും വെര്‍ച്വല്‍ ക്യൂവും ഓണ്‍ലൈനായി ബുക്കുചെയ്യുന്നതിനായി ശബരിമലയ്ക്ക് പുതിയ വെബ്സൈറ്റ്. മെയമൃശാമഹമ.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളില്‍ പുതിയ വെബ്സൈറ്റ് ലഭ്യമാണ്.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനായി സിഡിറ്റ് രൂപകല്‍പ്പന ചെയ്ത വെബ്സൈറ്റില്‍ ശബരിമലയിലെ പൂജാസമയം, വഴിപാടുതുക, ശബരിമലയിലേയ്ക്ക് എത്തിച്ചേരേണ്ട വിധം, തീര്‍ത്ഥാടകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍, തീര്‍ത്ഥാടകള്‍ പാലിക്കേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍, ചികിത്സാ സൗകര്യം, ശബരിമലയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍, മലയാളം, ഇംഗ്ലീഷ് പ്രസ്സ് റിലീസുകള്‍, ഫോട്ടോ വീഡിയോ ഗാലറി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരള സര്‍ക്കാരിന്റെ നവീകരിച്ച ശബരിമല വെബ്സൈറ്റ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തിരുന്നു. കൂടാതെ പ്രകാശന ചടങ്ങില്‍ പി.ആര്‍.ഡി അഡീഷണല്‍ ഡയറക്ടര്‍ എന്‍ സുനില്‍ കുമാര്‍, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

Comments are closed.