Ultimate magazine theme for WordPress.

തന്റേടമുള്ള സംഘടനയാണെങ്കില്‍ മുഖം മൂടിയില്ലാതെ നേരിട്ട് വരണം : മന്ത്രി എ കെ ബാലന്‍

കോഴിക്കോട്: ജെഎന്‍യു ക്യാമ്പസിലുണ്ടായ അക്രമത്തില്‍ മുഖംമൂടിയിട്ട് ഹോസ്റ്റലുകളില്‍ കയറി ആക്രമിക്കാന്‍ ഇവര്‍ക്കു നാണമില്ലേയെന്നും ഇതിനെ കാടത്തം എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്ന് മന്ത്രി എ കെ ബാലന്‍ പ്രതികരിക്കുകയായിരുന്നു. തന്റേടമുള്ള സംഘടനയാണെങ്കില്‍ മുഖം മൂടിയില്ലാതെ നേരിട്ട് വരണമെന്നും കൂടാതെ അക്രമത്തില്‍ പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സഹായം ആവശ്യമുണ്ടോ എന്ന് പരിശോധിക്കുമെന്നും എ കെ ബാലന്‍ അറിയിച്ചു.

അതേസമയം ജെഎന്‍യുവിലെ അക്രമത്തിന് പിന്നില്‍ സംഘപരിവാര്‍ ശക്തികളാണെന്നും അക്രമം സംഘടതിമാണ്. ഇതിനെ ചെറുക്കേണ്ടതുണ്ട്. ഇന്ത്യ വീണ്ടും സ്വാതന്ത്ര്യ സമരത്തിന് തയ്യാറെടുക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

Comments are closed.