കോടതി വിധി സമയബന്ധിതമായി നടപ്പാക്കാത്ത ഉദ്യോഗസ്ഥർ കുടുങ്ങും; ധനവകുപ്പ്
തിരുവനന്തപുരം : സർക്കാരിനെതിരേയുള്ള കേസുകളിൽ സുപ്രീം കോടതി,ഹൈക്കോടതി , കീഴ്കോടതികൾ , ട്രിബ്യൂണലുകൾ എന്നിവ പുറപ്പെടുവിക്കുന്ന വിധി നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ അനാസ്ഥ കാട്ടരുതെന്ന് ധനവകുപ്പ് .
മരടിൽ തീരദേശ നിയമം ലംഘിച്ച അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിക്കണമെന്ന ഉത്തരവ് നടപ്പാക്കാൻ വൈകിയതിൽ സുപ്രീംകോടതി ചീഫ് സെക്രട്ടറി ടോം ജോസിനെ വിളിച്ചുവരുത്തി അതിരൂക്ഷമായി വിമർശിച്ചിരുന്നു. ഉദ്യോഗസ്ഥർ വിധി സമയബന്ധിതമായി നടപ്പാക്കാത്തതിനാൽ സർക്കാരിന് വർഷങ്ങളായി വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
വിധി പരിഗണിക്കുന്നതിന് കാലതാമസം വരുത്തിയാൽ അത് ഉത്തരവാദിയായ ഉദ്യോഗസ്ഥരുടെ ബാധ്യതയായിരിക്കുമെന്നാണ് ഉത്തരവ് .കോടതിവിധികൾ സമയബ ന്ധിതമായി നടപ്പാക്കാതിരിക്കുക ,അപ്പീൽ ഫയൽ ചെയ്യാത്തതിനാൽ കോടതിയലക്ഷ്യ നടപടി ഉണ്ടാകുക , സർക്കാർ ഭാഗം കോടതി മുമ്പാകെ അവതരിപ്പിക്കുന്നതിന് അവസരം നിഷേധിക്കപ്പെടുക , എന്നീ സാഹചര്യങ്ങളിൽ ഉണ്ടാകുന്ന നഷ്ടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥനാണ് ബാധ്യത .ഇത് വഴി സർക്കാരിനുണ്ടാകുന്ന നഷ്ടം നിശ്ചയിച്ച് ഉദ്യോഗസ്ഥനിൽനിന്ന് ഈടാക്കും .
ഷിബു കൂട്ടുംവാതുക്കൽ