വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ വിജിലന്‍സ് അന്വേഷണം : ശ്രീ നാരായണ സഹോദര ധര്‍മ്മവേദി
ആലപ്പുഴ: വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരായ സുഭാഷ് വാസുവിന്റെ വെളിപ്പെടുത്തലുകളില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശ്രീ നാരായണ സഹോദര ധര്‍മ്മവേദി മുഖ്യമന്ത്രിയെ സമീപിക്കാനാണ് തീരുമാനം. അനധികൃത സ്വത്ത് സമ്പാദനം, ദുരൂഹ മരണങ്ങള് എന്നിവയിലെ തെളിവുകള്‍ ടി പി സെന്‍കുമാറുമായി ചേര്‍ന്ന് ശേഖരിച്ചുകഴിഞ്ഞെന്നാണ് സുഭാഷ് വാസു പറയുന്നത്.
തുടര്‍ന്ന് ഈ മാസം 16 ന് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സുഭാഷ് വാസുവും സെന്‍കുമാറും ചേര്‍ന്ന് ഭരണസ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടാന്‍ കഴിയാത്ത രീതിയില്‍ അച്ഛനും മകനുമെതിരെ തെളിവുകള്‍ പുറത്തുവിടുകയും ചെയ്യും. അതേസമയം ഗോകുലം ഗോപാലനും സി കെ വിദ്യാസാഗറും, വെള്ളാപ്പള്ളിക്കെതിരെ ഇവര്‍ നേതൃത്വം നല്കുന്ന ശ്രീ നാരായണ സഹോദര ധര്‍മ്മ വേദിയിലൂടെ പ്രത്യക്ഷ സമരങ്ങളിലേക്ക് നീങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.