EBM News Malayalam

നെടുമ്പാശേരി വിമാനത്താവളത്തില്‍ ബാഗേജിനകത്ത് കഞ്ചാവ് സൂക്ഷിച്ച മൂലമ്പിള്ളി സ്വദേശി പിടിയിലായി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ബാഗേജിനകത്ത് കഞ്ചാവ് സൂക്ഷിച്ച മൂലമ്പിള്ളി സ്വദേശി പിടിയിലായി. എക്‌സറേ പരിശോധനയില്‍ സംശയം തോന്നിയ സുരക്ഷ വിഭാഗമാണ് ബിനിലിനെ പിടികൂടിയത്.

ക്വലാലംപൂരിലേക്ക് യാത്ര ചെയ്യാനെത്തിയ മൂലമ്പിള്ളി സ്വദേശി ബിനിലിന്റെ ബാഗേജില്‍ നിന്നുമാണ് സിഗരറ്റ് പായ്ക്കറ്റിനകത്ത് ഒളിപ്പിച്ച അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. എന്നാല്‍ സ്വന്തമായി ഉപയോഗിക്കാന്‍ കരുതിയതാണെന്നാണ് ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് ഇയാളെ എക്‌സൈസിന് കൈമാറിയിരുന്നു.