Ultimate magazine theme for WordPress.

25 കൊല്ലം വരെ ഗാരന്റിയുള്ള വൈറ്റ് ടോപ്പിംഗ് റോഡുകള്‍ ഇനി കേരളത്തിലും

തിരുവനന്തപുരം: പ്രളയത്തില്‍ ദേശീയപാതയുള്‍പ്പെടെ തകര്‍ന്നതും, കുഴികളില്‍ അപകടങ്ങളും ഗതാഗതക്‌ളേശവും പതിവായ സാഹചര്യത്തില്‍ പെരുമഴയിലും വെള്ളാപ്പാച്ചിലിലും പൊളിയാത്ത, 25 കൊല്ലം വരെ ഗാരന്റിയുള്ള വൈറ്റ് ടോപ്പിംഗ് ( പ്രത്യക തരം കോണ്‍ക്രീറ്റിംഗ്) റോഡുകള്‍ കേരളത്തിലും എത്തുകയാണ്.

ബിറ്റുമിന്‍ മെക്കാഡം, ബിറ്റുമിന്‍ കോണ്‍ക്രീറ്റ് പോലുള്ള ടാറിംഗ് രീതികളെക്കാള്‍ ഈടുനില്‍ക്കുന്നതും മെയിന്റനന്‍സ് തീരെ കുറവുമാണ് വൈറ്റ് ടോപ്പിംഗിന്റെ പ്രധാന ഗുണം. തമിഴ്‌നാടും കര്‍ണാടകവും മഹാരാഷ്ട്രയുമൊക്കെ വൈറ്റ് ടോപ്പിംഗ് രീതിയിലേക്ക് നേരത്തേ തുടങ്ങിയിരുന്നു.

വെള്ളയമ്പലം – വഴുതക്കാട് – തൈക്കാട്, മണക്കാട് – തിരുവല്ലം, അട്ടക്കുളങ്ങര – കിള്ളിപ്പാലം എന്നീ റോഡുകളിലാണ് പൊതുമരാമത്ത് വകുപ്പിന്റെ ആദ്യ പരീക്ഷണം. തുടര്‍ന്ന് ഇതിനായി ബംഗളൂരുവിലെ കമ്പനിയോട് വിശദാംശങ്ങള്‍ തേടിയിരുന്നു.

Comments are closed.