Ultimate magazine theme for WordPress.

സ്‌ഫോടനത്തിന് ഇനി ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ മരടിലെ ഫ്‌ലാറ്റുകള്‍ക്ക് ചേര്‍ന്ന് താമസിക്കുന്നവര്‍ നാളെ മുതല്‍ വീടൊഴിയും

കൊച്ചി: സ്‌ഫോടനത്തിന് ഇനി ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ മരടിലെ ഫ്‌ലാറ്റുകള്‍ക്ക് ചേര്‍ന്ന് താമസിക്കുന്നവര്‍ നാളെ മുതല്‍ വീടൊഴിയുന്നതാണ്. എ്ന്നാല്‍ സ്‌ഫോടന ദിവസം നാല് മണിക്കൂര്‍ നേരത്തെക്ക് മാറി നിന്നാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. സ്‌ഫോടനത്തില്‍ വീടുകള്‍ക്ക് എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയും ഇല്ലാത്ത സാഹചര്യത്തില്‍ എല്ലാ വീട്ടു സാധനങ്ങളും എടുത്താണ് ഇവര്‍ താമസം മാറുന്നത്.

അതേസമയം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് സ്‌ഫോടനങ്ങള്‍ക്ക് ചുമതല വഹിക്കുന്ന ഡപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ്എക്‌സ്‌പ്ലോസീവ്, ഡോക്ടര് ആര്‍ വേണുഗോപാല്‍ വ്യക്തമാക്കി. ഒരോ ഫ്‌ലാറ്റുകളുടെയും 200 മീറ്റര്‍ പരിധിയിലുള്ളവരെയാണ് സ്‌ഫോടന ദിവസം ഒഴിപ്പിക്കുന്നത്. മരടിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറീഡിയന്‍ ഈ പരിധിയില്‍ വരും.

അധികൃതര്‍ ഉറപ്പ് പറഞ്ഞിട്ടും ഈ ഭാഗത്തെ മിക്ക വീടുകളിലും ഫ്‌ലാറ്റുകല്‍ പൊളിക്കാന്‍ തുടങ്ങിയപ്പോല്‍ തന്നെ വിള്ളലുകല്‍ വീണിരുന്നു. സ്‌ഫോടനത്തിന് ഇനി ഒരാഴ്ച മാത്രമാണ് ബാക്കി. സ്‌ഫോടനത്തിന്റെ ആഘാതം എത്രയെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ആരും നല്‍കുന്നില്ല എന്നതാണ് നാട്ടുകാരുടെ ആശങ്ക. എന്നാല്‍ ഇന്‍ഷുറന്‍സല്ല , ഫ്‌ലാറ്റുടമകള്‍ക്ക് നല്‍കിയത് പോലുള്ള നഷ്ടപരിഹാരമാണ് വേണ്ടതെന്നും ഇവര്‍ ആവശ്യപ്പെടുകയാണ്.

Comments are closed.