Ultimate magazine theme for WordPress.

ലോക്സഭയില്‍ പാസാക്കി നിയമമായി മാറിയ കാര്യത്തില്‍ ഒരു സംസ്ഥാനത്തിനും റോളില്ലെന്ന് ഗവര്‍ണര്‍

തൃശൂര്‍: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ തലവന്‍ എന്ന നിലയില്‍ ഇവിടെ ഇടപെടും. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും. അനാവശ്യമായ കാര്യത്തിന്റെ പേരില്‍ സമയവും കേരളത്തിന്റെ പണവും പാഴാക്കാന്‍ താന്‍ അനുവദിക്കില്ലെന്നും അതിനാല്‍ ഭരണഘടനാപരമായ നിലപാടെടുത്തതിന്റെ പേരില്‍ തന്നെ വിരട്ടാന്‍ നോക്കേണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

കൂടാതെ ലോക്സഭയില്‍ പാസാക്കി നിയമമായി മാറിയ കാര്യത്തില്‍ ഒരു സംസ്ഥാനത്തിനും റോളില്ല. അത് പൂര്‍ണമായും കേന്ദ്രത്തിന്റെ അധികാരത്തിലുള്ളതാണ്. ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ ഗൗരവത്തോടെ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് തവണ താന്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഒരു തവണ തലയ്ക്കടിയേറ്റ് ആശുപത്രിയിലായി. അന്ന് പലരും പറഞ്ഞു, ഇനി പുറത്തിറങ്ങില്ലെന്ന്. അന്നു മുതല്‍ എന്നും പുറത്തുണ്ട്. ഇപ്പോള്‍ കേരളത്തിലെ സംഭവങ്ങള്‍ക്ക് ശേഷവും 15 ദിവസമായി എന്നും പൊതുവേദികളിലുണ്ട്. ഞാന്‍ ഒരു സ്ഥലത്തും ഇരുന്നിട്ടില്ല. പ്രതിഷേധിക്കുന്നവര്‍ ആരും ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും ഗവര്‍ണര്‍ പറയുന്നു.

Comments are closed.