Ultimate magazine theme for WordPress.

യു എ പി എ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് അമ്മമാരുടെ ഉപവാസ സമരം

കോഴിക്കോട്: അലന്‍ ഷുഹൈബിനും താഹ ഫസലിനുമെതിരായ യു എ പി എ കേസ് എന്‍ഐഎ ഏറ്റെടുത്ത സാഹചര്യത്തില്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് അമ്മമാരുടെ ഉപവാസ സമരം. സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്നത് യുഎപിഎ ചുമത്തേണ്ടുന്ന കുറ്റമാണോ എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും എന്‍ഐഎ അന്വേഷണം വേണ്ടെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമെന്നും സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സമരക്കാര്‍ പറയുന്നു.

അലന്‍-താഹ ഐക്യദാര്‍ഢ്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഉപവാസ സമരത്തില്‍ താഹയുടെ മാതൃ സഹോദരി ഹസീന. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരായ പി ഗീത. കെ. അജിത, വിജി തുടങ്ങിയവരും ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അലന്റെ പിതാവ് ഷുഹൈബും സമരപ്പന്തലില്‍ എത്തിയിരുന്നു.

Comments are closed.