Ultimate magazine theme for WordPress.

കേരള ഫൈബര്‍ ഒപ്ടിക് നെറ്റ്വര്‍ക്ക് പദ്ധതിയുടെ ആദ്യഘട്ടമായി 10,000 സൗജന്യ കണക്ഷനുകള്‍ നല്‍കുന്നു

മലപ്പുറം: ഹൈസ്പീഡ് ഇന്റര്‍നെറ്റ് ഇന്റര്‍നെറ്റ് ലഭിക്കുന്ന കെ-ഫോണ്‍ (കേരള ഫൈബര്‍ ഒപ്ടിക് നെറ്റ്വര്‍ക്ക്) പദ്ധതിയുടെ ആദ്യഘട്ടമായി കോര്‍ നെറ്റ്വര്‍ക്ക് പോവുന്ന ഇടങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ മൂന്ന് മാസത്തിനകം 10,000 സൗജന്യ കണക്ഷനുകള്‍ നല്‍കുന്നതാണ്. തിരുവനന്തപുരം, പരുത്തിപ്പാറ സബ്സ്റ്റേഷന്‍ മുതല്‍ പദ്ധതി നടത്തിപ്പുകാരായ സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ടെക്‌നോ പാര്‍ക്കിലെ ഓഫീസ് വരെ പൈലറ്റ് കേബിളിംഗ് പുരോഗമിക്കുകയാണ്.

കെ.എസ്.ഇ.ബിയുടെ ഹൈടെന്‍ഷന്‍ പ്രസരണ ലൈനിലൂടെയാണ് കേബിളിടുന്നത്. സബ് സ്റ്റേഷനുകള്‍ വരെ ഇത്തരം ലൈനുകളിലൂടെയും അവിടെ നിന്ന് പോസ്റ്റുകളിലൂടെയും ഓഫീസുകളിലും വീടുകളിലും കണക്ഷനെത്തുന്നതുമാണ്. 20 ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് നല്‍കും.

അതിനായി സര്‍വീസ് പ്രൊവൈഡര്‍മാരെ ആറു മാസത്തിനകം തിരഞ്ഞെടുക്കുകയും ചെയ്യും. സബ് സ്റ്റേഷനുകളില്‍ സാങ്കേതിക ഉപകരണങ്ങളും കേബിളും സ്ഥാപിക്കാനുള്ള പ്രീഫാബ് കേന്ദ്രങ്ങളുടെ നിര്‍മ്മാണവും ആരംഭിച്ചിരിക്കുകയാണ്. ഡിസംബറില്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്നതോടെ 30,000ത്തോളം സര്‍ക്കാര്‍ ഓഫീസുകളിലടക്കം ഹൈസ്പീഡ് ഇന്റര്‍നെറ്റ് ലഭ്യമാകും.

Comments are closed.