Ultimate magazine theme for WordPress.

ശിവഗിരി മഹാതീര്‍ത്ഥാടനത്തിന് തീര്‍ത്ഥാടകര്‍ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ശിവഗിരി: ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയ്ക്ക് അയച്ച കത്തിലൂടെ ശിവഗിരി മഹാതീര്‍ത്ഥാടനത്തിന് വിജയാശംസകള്‍ അറിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീനാരായണഗുരുവിന്റെ മഹത്തരമായ ചിന്തകളും സമൂഹിക ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനുള്ള ആശയങ്ങളും ഏറെ പ്രചോദനമാണ്. ആദ്ദേഹം മുന്നോട്ടുവച്ച ലോകസാഹോദര്യത്തിന്റെ ആശയങ്ങള്‍ അന്നും ഇന്നും ഏറെ പ്രാധാന്യമുള്ളതാണ്.

അടിച്ചമര്‍ത്തപ്പെട്ടവന്റെയും പാവപ്പെട്ടവന്റെയും കൈപിടിച്ചുയര്‍ത്താനുള്ള ശ്രീനാരായണഗുരുവിന്റെ ആശയങ്ങളും ഗാന്ധിജിയുടെ ആശയങ്ങളും സമാനമാണ്. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കച്ചവടം, സംഘടന, കൈത്തൊഴില്‍, ശാസ്ത്ര സാങ്കേതിക പരിശീലനം എന്നീവ പഠിക്കാനുള്ള അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇന്നും ചിന്തിക്കപ്പെടേണ്ടവയാണെന്നും ശ്രീനാരായണ ഗുരുവിന്റെ ജീവിതവും വാക്കുകളും ഇപ്പോഴും നമ്മെ ഉദ്ബോധിപ്പിക്കുന്നുവെന്നും കൂടാതെ മഹാത്മാഗാന്ധിയുടെ 150-ാം വാര്‍ഷികവും 87 -ാമത് ശിവഗിരി തീര്‍ത്ഥാടനവും ഒരേസമയം ആഘോഷിക്കുന്നു എന്നറിഞ്ഞതില്‍ സന്തോമുണ്ടെന്നും പ്രധാനമന്ത്രി കത്തില്‍ അറിയിച്ചു.

Comments are closed.