EBM News Malayalam
Leading Newsportal in Malayalam

തോമസ് കെ.തോമസ് എൻസിപി സംസ്ഥാന  പ്രസിഡന്റ് 

തൃശൂർ : കുട്ടനാട് എംഎൽഎ തോമസ് കെ.തോമസ് എൻസിപി  ശരദ് പവാർ വിഭാഗത്തിന്റെ  അധ്യക്ഷനാകും.

ദേശീയ നേതൃത്വത്തിന്റെ  അധ്യക്ഷതയിൽ എറണാകുളത്തു ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് തീരുമാനം.

എ കെ ശശീന്ദ്രനും തോമസ് കെ തോമസും കൈകോര്‍ത്തതോടെ രാജിവച്ച ചാക്കോയുടെ പകരക്കാരനെ ഒട്ടും വൈകാതെ ചുമതലയേൽപ്പിക്കണമെന്ന ശശീന്ദ്രൻ, തോമസ് കെ. തോമസ് പക്ഷത്തിന്‍റെ ആവശ്യം ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു.

സംസ്ഥാന കൗൺസിൽ യോഗത്തിൽ 14 ജില്ലാ കമ്മറ്റി പ്രസിഡന്റു മാരും  തോമസ് കെ തോമസിനായി വാദിച്ചു.

എ.കെ.ശശീന്ദ്രന്‍റെ അകമഴിഞ്ഞ പിന്തുണയും തോമസ് കെ തോമസിന് ലഭിച്ചിരുന്നു.