എറണാകുളത്ത് അങ്കണവാടി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു : കുട്ടികള്‍ ക്ലാസില്‍ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി
കൊച്ചി : കണ്ടനാട് ജൂനിയര്‍ ബേസിക് സ്‌കൂളിന്റെ അങ്കണവാടി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. തൃപ്പൂണിത്തുറ ഉദയംപേരൂരിനു സമീപം രാവിലെ 9.30നായിരുന്നു സംഭവം.
അപകട സമയത്ത് അങ്കണവാടിയിലെ ആയ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ സമയത്ത് കുട്ടികള്‍ ക്ലാസില്‍ ഉണ്ടാകാതിരുന്നതിനാല്‍ ആണ് വലിയ അപകടം ഒഴിവായത്. അടുത്ത ദിവസം സ്‌കൂളിലെ ക്രിസ്മസ് ആഘോഷം ഇവിടെ നടത്താനിരിക്കെയാണ് അപകടമുണ്ടായത്.
അങ്കണവാടിയില്‍ അഞ്ച് കുട്ടികളാണ് പഠിക്കുന്നത്. രാവിലെ പത്ത് മണിയോടെയാണ് കുട്ടികള്‍ വരാറുള്ളത്. നേരത്തേ അങ്കണവാടിയിലെ ഷീറ്റ് ദേഹത്തേക്ക് വീണിരുന്നുവെന്ന് ആയ പറഞ്ഞു. അന്നുതന്നെ പഞ്ചായത്തില്‍ പരാതി പറഞ്ഞിരുന്നു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y