തൃശൂര്‍: അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ഒല്ലൂരിലാണ് സംഭവം. കാട്ടികുളം സ്വദേശി മിനി, മകന്‍ ജെയ്തു എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ, മിനിയുടെ ഭര്‍ത്താവ് അജയനാണ് മിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് മകനും മരിച്ച് കിടക്കുന്നത് കണ്ടത്.
ടെറസിലാണ് ജെയ്തുവിന്റെ മൃതദേഹം കിടന്നിരുന്നത്. വിഷം ഉള്ളില്‍ ചെന്നാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നി?ഗമനം. പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞതിന് ശേഷം മാത്രമേ ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y