EBM News Malayalam
Leading Newsportal in Malayalam

ആഭിചാര ക്രിയകള്‍ പിന്തുടര്‍ന്നിരുന്ന സഹദ് മയക്കുമരുന്നിന്റെ ലഹരിയില്‍ ഇര്‍ഷാദിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു


കൊല്ലം: ചിതറയില്‍ സുഹൃത്തായ പൊലീസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി സഹദിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ആഭിചാര ക്രിയകള്‍ പിന്തുടര്‍ന്നിരുന്ന പ്രതി മയക്കുമരുന്നിന്റെ ലഹരിയില്‍ ഇര്‍ഷാദിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. സഹദിന്റെ വീട്ടില്‍ നിന്ന് എയര്‍ ഗണ്ണും കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രവും കണ്ടെത്തി.

ഇക്കഴിഞ്ഞ പതിനാലാം തീയതിയാണ് പൊലീസുകാരനായ ഇര്‍ഷാദിനെ സുഹൃത്തായ സഹദ് ചിതറയിലെ സ്വന്തം വീട്ടില്‍വച്ച് കഴുത്തറുത്ത് കൊന്നത്. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. പ്രതിയെ കൊലപാതക സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. സഹദിന്റെ വീട്ടില്‍ നിന്ന് എയര്‍ഗണ്ണും കൊലപാതക സമയത്ത് ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രവും കണ്ടെത്തി. ആഭിചാര ക്രിയകള്‍ പിന്തുടരുന്നയാളാണ് പ്രതി.

കര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍ വീട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു. അമിതമായി ലഹരി മരുന്ന് ഉപയോഗിച്ചാണ് സഹദ് ഇര്‍ഷാദിനെ കൊലപ്പെടുത്തിയത്. അറസ്റ്റിലായ സമയത്ത് താനല്ല ജിന്നാണ് ഇര്‍ഷാദിനെ കൊന്നതെന്ന് ലഹരിയുടെ മയക്കത്തില്‍ പ്രതി പൊലീസിനോട് വിളിച്ചു പറഞ്ഞിരുന്നു. ലഹരിമരുന്നിന് അടിമയാണ് സഹദ്. കൊല്ലപ്പെട്ട ഇര്‍ഷാദും സഹദും ചേര്‍ന്ന് ലഹരി മരുന്ന് ഉപയോഗിച്ചിരുന്നു. ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക തര്‍ക്കവും കൊലപാതകത്തിന് കാരണമായെന്നാണ് നിഗമനം.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y