EBM News Malayalam
Leading Newsportal in Malayalam

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി


കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തര കൃഷ്ണനാണ് വധു. അടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ജയറാം, പാര്‍വതി, മക്കളായ മാളവിക, കാളിദാസ്, ഫഹദ് ഫാസില്‍, നസ്രിയ, ഉണ്ണിമായ, ശ്യാം പുഷ്‌കരന്‍, ദീപക് ദേവ് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നേരത്തെ ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തില്‍ സുഷിന്‍ തന്റെ ജീവിത പങ്കാളിയെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. ‘ബോഗയ്ന്‍വില്ല’ എന്ന അമല്‍ നീരദ് ചിത്രത്തിലാണ് സുഷിന്‍ അവസാനം സംഗീതം നല്‍കിയത്.

2014ല്‍ സപ്തമശ്രീ തസ്‌ക്കരാ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ചെയ്താണ് സുഷിന്‍ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്. ഷാനവാസ് ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്. കുമ്പളങ്ങി നൈറ്റിലെ ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം സുഷിന്‍ നേടിയിരുന്നു.

 



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y