എബ്രഹാമിന്റെ സന്തതികള്‍ തമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തില്‍ നമ്മള്‍ക്കെന്ത് കാര്യമെന്ന് നടൻ വിനായകൻ
ഹമാസ് ഭീകരരും ഇസ്രായേലും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ നമുക്ക് ഇടപെടേണ്ട കാര്യമില്ലെന്നു വിനായകൻ. ഒരേ കുടുംബത്തില്‍ പെട്ടവർ നടത്തുന്ന യുദ്ധത്തില്‍ ആരുടെയും ഒപ്പം നില്‍ക്കേണ്ട കാര്യമില്ല എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിനായകൻ പ്രതികരിച്ചത്.
read also: പി പി ദിവ്യയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
“എബ്രഹാമിന്റെ സന്തതികള്‍ തമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തില്‍ നമ്മള്‍ക്കെന്തു കാര്യം.(അത് എബ്രഹാമിന്റെ കുടുംബ പ്രശനം). ഈ ലോകം എബ്രഹാമിന്റെ സന്തതികളുടെ മാത്രമല്ല”-എന്നാണ് വിനായകൻ ഫേസ്ബുക്കില്‍ കുറിച്ചത്.
താരത്തിന്റെ പ്രതികരണത്തിന് പിന്നാലെ ഹമാസ് അനുകൂലികള്‍ വിമർശനവുമായി എത്തി. ‘എണ്ണയുടെ വില കൂടുമ്പോള്‍, അവശ്യ സാധനങ്ങളുടെ വില കൂടുമ്പോള്‍ ബ്രഹ്‌മാവിന്റെ മക്കളും ബുദ്ധിമുട്ടു നേരിടേണ്ടി വരും”, ‘തനിക്കിനി സപ്പോർട്ട് ഇല്ല’ എന്നിങ്ങനെ നീളുന്നു കമന്റുകള്‍. ‘തീവ്രവാദികളുടെ ഭീഷണി പോസ്റ്റ് മുക്കി പോസ്റ്റ്മാൻ ഓടും’ എന്നും ചിലർ താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നുണ്ട്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y