തനിക്ക് എതിരെ രാജീവ് ചന്ദ്രശേഖര്‍ നുണപ്രചരണങ്ങള്‍ നടത്തുന്നു,താന്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് പ്രചരണം: ശശി തരൂര്‍
തിരുവനന്തപുരം: എതിര്‍ സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ നുണപ്രചരണങ്ങള്‍ നടത്തുന്നു എന്ന് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. താന്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് പ്രചരണം. അറിവില്ലാത്തതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ ഒരുപാട് സംസാരിക്കുന്നത് എന്നും ശശി തരൂര്‍ പറഞ്ഞു.
‘സ്ഥലത്ത് പ്രവര്‍ത്തിക്കാത്ത വ്യക്തി തീരദേശ സംരക്ഷണത്തെപ്പറ്റി ഒരു അറിവും ഇല്ലാതെ പറയുന്നു. തീരദേശത്ത് താന്‍ ഒരുപാട് വികസനം കൊണ്ടുവന്നു. മൂന്ന് കേന്ദ്രമന്ത്രിമാരെ സമീപിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന തര്‍ക്കം കാരണമാണ് നിര്‍മ്മാണം നടക്കാത്തത്. പരിഹാരം കൊണ്ടുവരുമെന്ന് പറഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി ജനങ്ങളെ പറ്റിക്കുന്നു. തീരദേശ വോട്ട് ചോരുമെന്ന പേടി ഇല്ല. ചന്ദ്രയാന്‍ പദ്ധതിയുടെ ക്രെഡിറ്റ് കൂടി ഞാന്‍ ഏറ്റെടുക്കണമെന്ന് ബിജെപി പറയുന്നു. ഞാന്‍ എന്ത് ചെയ്‌തെന്ന് ജനത്തിന് അറിയാം’, ശശി തരൂര്‍ പറഞ്ഞു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y