EBM News Malayalam

അടൂര്‍ ഗോപാലകൃഷ്ണന്റെ ‘സ്വയംവരത്തിന്’ അന്‍പതാം വാര്‍ഷികം: ആഘോഷം കെങ്കേമമാക്കാന്‍ സര്‍ക്കാരിന്റെ പണപ്പിരിവ്

തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘സ്വയംവരം’ സിനിമയുടെ അന്‍പതാം വാര്‍ഷികം ആഘോഷക്കാന്‍ തരുമാനം. ആഘോഷം കെങ്കേമമാക്കാന്‍ സര്‍ക്കാര്‍ പണപ്പിരിവ് നടത്തുന്നതായാണ് വിവരം. ഇതിനായി പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകള്‍ 5000 രൂപ വീതം നല്‍കണമെന്ന് തദ്ദേശവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

സ്വയംവരത്തിന്റെ അന്‍പതാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനായി സംഘാടക സമിതിയെയും രൂപീകരിച്ചിരുന്നു. സംഘാടക സമിതിയാണ് സര്‍ക്കാരിനോടു പണപ്പിരിവിന് അനുമതി തേടിയത്. ഇതിനു അനുമതി നല്‍കിക്കൊണ്ടാണ് തദ്ദേശ വകുപ്പ് ഉത്തരവ് നല്‍കിയിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ 53 പഞ്ചായത്തുകള്‍ അവരുടെ ഫണ്ടില്‍നിന്ന് 5000 വീതം സംഘാടക സമിതിക്ക് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. മാര്‍ച്ചില്‍ അടൂരിലാണ് പരിപാടി.