യുവാവിന്റെ മൃതദേഹം നെയ്യാറിൽ കണ്ടെത്തിയ സംഭവത്തിലെ : കൊലപാതക കേസ്സിലെ പ്രതികളെ നെയ്യാറ്റിൻകര പോലീസ് പിടികൂടി
നെയ്യാറ്റിൻകര : യുവാവിന്റെ മൃതദേഹം നെയ്യാറിൽ കണ്ടെത്തിയ സംഭവത്തിലെ കൊലപാതക കേസ്സിലെ പ്രതികളെ നെയ്യാറ്റിൻകര പോലീസ് പിടികൂടി. പെരുങ്കടവിള വില്ലേജിൽ തത്തിയൂർ ദേശത്ത് അക്യൂഡേറ്റിനു സമീപം വട്ടംതല റോഡകരികത്ത് പുത്തൻ വീട്ടിൽ ഷിജിൻ , അതേ സ്വദേശിയായ മോഹനകുമാർ ( 36 ) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട 29, കണ്ടൽക്കടവ് എന്ന സ്ഥലത്തെ നെയ്യാറിൽ നിന്നാണ് 03.0.5 .2022-ാം തീയതി വൈകിട്ട് 6.40 മണിയ്ക്ക് മാറനല്ലൂർ വില്ലേജിൽ റസൽപുരം പാൽ സൊസൈറ്റിക് സമീപം കാരയ്ക്കാട്ടുവിള വീട്ടിൽ നെൽസൺ മകൻ ഷിജു കുട്ടൻ ( 32) എന്ന യുവാവിന്റെ മൃതദേഹം നെയ്യാറിൽ കണ്ടെത്തിയത്.
നിരവധി ക്രിമിനിൽ കേസിലെ പ്രതികളായ ഷിജിനും മോഹനകുമാറും ഷിജുവിന്റെ കയ്യിലുണ്ടായിരുന്ന പണവും മൊബൈൽഫോണും പിടിച്ചു പറിക്കുവാൻ ഷിജുവിനെ പ്രതികൾ ക്രൂര മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു .തുടർന്ന് പ്രതികൾ ഷിജുവിന്റെ മൃതദേഹം നെയ്യാറിൽ വലിച്ചെറിയും ഇതിനുശേഷം ഇരുവരും ഒളിവിൽ പോവുകയായിരുന്നു.
തുടർന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയായ ഡോക്ടർ ദിവ്യാ വി.ഗോപിനാഥിന്റെ നിർദ്ദേശപ്രകാരം നെയ്യാറ്റിൻകര ഡി.വൈ.എസ്.പി എസ് . ശ്രീകാന്ത് , എസ്.എച്ച്. ഒ സാഗർ , സബ്ബ് ഇൻസ്പെക്ടർ സജീവ് , ആർ സാജൻ , എ.എസ് ഐ മാരായ ജയേഷ് , ബിജു, സന്തോഷ് കുമാർ , സി.പിഒ മാരായ ബിനോയ് ജസ്റ്റിൻ , പ്രശാന്ത് , രതീഷ് , എസ്.സി.പി. ഒ. മിനി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.