Ultimate magazine theme for WordPress.

അമ്മ” ആസ്ഥാനമന്ദിരത്തിൽ വെച്ച് “അമ്മ” അംഗങ്ങളുടെ ഒത്തുചേരലും ഒപ്പം ആരോഗ്യ പരിശോധന ക്യാമ്പും നടത്തി

കൊച്ചി കലൂരിലെ “അമ്മ” ആസ്ഥാനമന്ദിരത്തിൽ വെച്ച് “അമ്മ” അംഗങ്ങളുടെ ഒത്തുചേരലും ഒപ്പം ആരോഗ്യ പരിശോധന ക്യാമ്പും നടത്തി.

അപ്പോളോ ആഡ്ലക്സ് ആശുപത്രിയുടെ നേതൃത്വത്തിൽ പ്രശസ്ത ഡോക്ടർമാരുടെ സഹായത്തോടെ പ്രാഥമിക പരിശോധനകൾക്കൊപ്പം ജനറൽ മെഡിസിൻ (General Medicine) – കാർഡിയോളജി (Cardiology)- ഗയനക്കോളജി (Gynaecology) – സംബന്ധമായ പരിശോധനകളും ഡോക്ടർമാരുടെ നിർദ്ദേശ്ശങ്ങളും സേവനവും, ലോട്ടസ് കണ്ണാശുപത്രി നേതൃത്വം നൽകിയ കണ്ണ് പരിശോധനയും പ്രതിവിധികളും, ഡെന്റൽ വിഭാഗത്തിനായി ഡി ഫാർക് ക്ലിനിക്കിന്റെ സഹായത്തോടെ പരിശോധനകളും സ്‌മൈൽ കറക്‌ഷൻ തുടങ്ങി അനുബന്ധ ചികിത്‌സാ സഹായവും, ഇ എൻ ടി സംബന്ധമായും തൈറോയിഡ്‌ രോഗനിർണ്ണയവും കൂടാതെ ഓഡിയോഗ്രാം (കേൾവിശക്തി) ടെസ്റ്റ് എന്നിവ ആൽഫ ഹോസ്പിറ്റലിന്റെ സഹായത്തിലും ബ്യൂട്ടി – സ്കിൻ – ഹെയർ – നെയിൽ തുടങ്ങിയ വിഷയങ്ങളിൽ നിർദ്ദേശങ്ങളും സഹായവുമായി ഇഎനാ ക്ലിനിക്ന്റെ സേവനവും ഈ ക്യാമ്പിൽ ഒരുക്കിയിരുന്നു . കൂടാതെ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന അംഗങ്ങൾക്കു ആരോഗ്യ വകുപ്പ് നിഷ്‌കർഷിച്ച സമയ പരിധി പൂർത്തിയായവർക്കു കോവിഡ് വാക്ക്സിനേഷന്റെ ബൂസ്റ്റർ ഡോസ് (കോവിഷിൽഡ്) നൽകുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. 3 അത്യാവശ്യ ഘട്ടങ്ങളിൽ സൗജന്യമായി വാക്സിനേഷൻ ക്യാമ്പ് പൊതുജനങ്ങൾക്കുൾക്കുൾപ്പെടെ – “അമ്മ” ഇതിനുമുൻപ് ഒരുക്കിയിട്ടുണ്ടായിരുന്നു.

“അമ്മ” അംഗങ്ങൾക്കായി ഒരുക്കിയിട്ടുള്ള ഒത്തു ചേരലിന്റെ ചടങ്ങു് ഉൽഘcടനം ചെയ്തത് സംഘടനയുടെ ഒന്നാമത്തെ അംഗമായ ശ്രീ. സുരേഷ്‌ ഗോപി ആണ്. അദ്ദേഹം ഹൃദയം തുറന്നു സംസാരിക്കുകയുണ്ടായി.

ഒത്തുചേരലിന്റെ ഭാഗമായി പഴയിടത്തിന്റെ സദ്യയും അംഗങ്ങളുടെ കലാപ്രകടനവും ഉണ്ടായി.

Leave A Reply

Your email address will not be published.