Ultimate magazine theme for WordPress.

യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം: പ്രതി പോലീസ് പിടിയിൽ

കൊല്ലം: കളീയിക്കൽ കടപ്പുറത്ത് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മുണ്ടക്കൽ തിരുവാതിര നഗർ കൊണ്ടേത്ത് തെക്കതിൽ കേശവൻ മകൻ കുഞ്ഞുമോൻ (51) ആണ് പോലീസ് പിടിയിലായത്. അയൽവാസിയായ ഉണ്ണികൃഷ്ണൻ ഇയാളുടെ വീട്ടിന്റെ കതകിൽ തട്ടി വിളിച്ചത് ഇഷ്ടപ്പെടാതിരന്ന കുഞ്ഞുമോൻ അസഭ്യം വിളിച്ചു കൊണ്ട് പിടിച്ച് തളളുകയും, തറയിൽ വീണ യുവാവിന്റെ കാൽ കമ്പി വടി കൊണ്ട് അടിച്ച് ഒടിച്ചും നെറ്റിയിലും തലയിലും കത്തി വച്ച് കുത്തിയും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിൽ എസ്സ്.ഐ മാരായ രജീഷ്, രാജ്‌മോഹൻ എസ്.സി.പി.ഓ പ്രജേഷ് എന്നിവരടങ്ങിയ പോലീസ് സംഘം പ്രതിയെ കളീയിക്കൽ കടപ്പുറത്ത് നിന്നും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഷിബു കൂട്ടുംവാതുക്കൽ

Expertouch Media Academy – EMA
Leave A Reply

Your email address will not be published.