Ultimate magazine theme for WordPress.

ബിഎംഎസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം -പ്രതി അറസ്റ്റിൽ

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ടൗണിലെ ഓട്ടോഡ്രൈവറും ബിഎംഎസ് പ്രവർത്തകനുമായ രാജനെ ഓട്ടം വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ ഒളിവിലായിരുന്നയാളെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്യു കരുനാഗപ്പള്ളി കല്ലേലിഭാഗം വാഴാലിൽ കിഴക്കതിൽ വീട്ടിൽ സക്കീർ ( 30 ) നെയാണ് അറസ്റ്റ് ചെയ്തത് . ടൗണിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന രാജനെ 22.12.2020 നാണ് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് ഓട്ടം വിളിച്ചുകൊണ്ടുപോയി കമ്പിവടികൊണ്ട് ഇടതുകൈമുട്ടിലേയും ഇടതു കാൽ മുട്ടിലേയും എല്ലുകൾ അടിച്ചുപൊട്ടിച്ച് അസ്ഥിഭ്രംശം സംഭവിപ്പിച്ച് തലക്കും അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് . സംഭവത്തിനുശേഷം ആലപ്പുഴ തിരുവന്തപുരം ജില്ലകളിലെ വിവിധ സ്ഥങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കരുനാഗപ്പള്ളിയിൽ എത്തി എന്ന രഹസ്യവിവരത്തെതുടർന്ന് കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാർ എസ്സ്.ഐ.മാരായ ജയശങ്കർ , അലോഷ്യസ് അലക്സാണ്ടർ , ഗ്രേഡ് എസ്സ്ഐമാരായ രാജേന്ദ്രൻ . എസ്സ് , റസൽ എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടുകയായിരുന്നു .
രാജനെ ദേഹോപദ്രവം ഏൽപിക്കാൻ വേണ്ടി ഈ കേസ്സിലെ ഒന്നാം പ്രതിയും മുൻ ബിഎംഎസ് പ്രവർത്തകനുമായ രാജശേഖരൻപിള്ള എസ്ഡിപിയിൽ യിൽ ചേരുകയും പ്രതികളെ കൊണ്ട് ആക്രമണം നടത്തുകയുമായിരുന്നു . ഇരുമ്പ് കമ്പിവടികളും ആണിതറച്ച് പട്ടിക കഷണങ്ങളും കൊണ്ടാണ് രാജനെ ക്രൂരമായി ആക്രമിച്ചത് .
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

ഷിബു കൂട്ടുംവാതുക്കൽ

Expertouch Media Academy – EMA
Leave A Reply

Your email address will not be published.