Ultimate magazine theme for WordPress.

9 അന്തർ ദേശീയ ക്രൂചെയ്ബിംഗ് കപ്പലുകൾ വിഴിഞ്ഞെത്തി

കോവളം : 9 അന്തർ ദേശീയ ക്രൂചെയ്ബിംഗ് കപ്പലുകൾ ഇന്നലെ വിഴിഞ്ഞെത്തി. വിഴിഞ്ഞത്തിന്റെ ചരിത്രത്തിൽ ഒറ്റ ദിവസം ഇത്രയും കപ്പൽ എത്തിയത് ഇതാദ്യം. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ കപ്പലുകൾ ക്രൂ ചെയ്ഞ്ചിംഗ് നടത്തിയ മൈനർ പോർട്ടെന്ന ഖ്യാതി വിഴിഞ്ഞം സെന്റർ സ്വന്തമാക്കിയതിന് പിന്നാലെയാണ് ഒറ്റ ദിവസത്തിൽ കൂടുതൽ കപ്പലുകൾ എന്ന നേട്ടവും മറികടക്കുന്നത്.

എന്നാൽ ഇടയ്ക്ക പെയ്ത മഴയും പ്രതികൂല കാലവസ്ഥയും ക്രൂ ചെയ്ഞ്ചിംഗിന് തടസമായി . ക്രൂ ചെയ്ഞ്ചിനായെത്തിയ 9 കപ്പലുകളിൽ നിന്ന് 90 ജീവനക്കാർ കരയ്ക്കിറങ്ങിയപ്പോൾ പകരം 101 ജീവനക്കാരാണ് ഇവിടെ നിന്നും കപ്പലുകളിലേക്ക് കയറിയത്.

നിതിൻ ബാലരാമപുരം

Leave A Reply

Your email address will not be published.