Ultimate magazine theme for WordPress.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് അന്വേഷണം നാല് സ്വകാര്യ കമ്പനികളിലേക്ക്

തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് അന്വേഷണം നാല് സ്വകാര്യ കമ്പനികളിലേക്കും പ്രതികൾക്ക് പങ്കാളിത്തമെന്ന് സൂചന. പെസോ ഇൻഫ്രാസ്ട്രക്ച്ചേഴ്സ് , സിസിഎം ട്രഡേഴ്സ്, മൂന്നാർ ലക്സ് വേ ഹോട്ടൽസ്, തേക്കടി റിസോർട്ട് എന്നിവയിലാണ് അന്വേഷണം നടത്തുക. പ്രതികളായ മുൻ മാനേജർ ബിജു കരീം ബിജോയ്, ജിൽസ് എന്നിവർക്ക് ഇവരുടെ കുടുംബാംഗങ്ങൾക്കും ഈ കമ്പനികളിൽ പങ്കാളിത്തമുണ്ടെന്നാണ് സൂചന.

അതേസമയം കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഭരണസമിതിയംഗങ്ങളിൽ നിന്നും ഇന്ന് മൊഴിയെടുക്കും. തൃശൂരിൽ ക്രൈംബ്രാഞ്ച് ഓഫീസിൽ രാവിലെ നേരിട്ട് ഹാജരാവാൻ ഡയറക്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ബാങ്ക് ഭരണ സമിതിക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

Leave A Reply

Your email address will not be published.