Ultimate magazine theme for WordPress.

ആന്ധ്രാപ്രദേശിൽ നിന്നും കേരളത്തിലേയ്ക്ക് കൊണ്ടു വന്ന 211 കിലോ കഞ്ചാവ് പിടികൂടി

തൃശൂർ : ആന്ധ്രാപ്രദേശിൽ നിന്നും കേരളത്തിലേയ്ക്ക് കൊണ്ടു വന്ന 211 കിലോ കഞ്ചാവ് പിടികൂടി. കൊരട്ടിയിലാണ് വൻ കഞ്ചാവ് വേട്ട നടന്നത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൊരട്ടി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

ദേശീയ പാതയില്‍ വെച്ചാണ് കഞ്ചാവ് വേട്ട നടന്നത്. തൃശൂര്‍ സ്വദേശികളായ ജോസ്, സുബീഷ് , മനീഷ്, രാജീവ്, തമിഴ്‌നാട് | സ്വദേശി സുരേഷ് എന്നിവരാണ് പിടിയിലായത്. ലോറിയിലും കാറിലുമായാണ് പ്രതികള്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

ലോറിയുടെ പിന്നില്‍ ടാര്‍പ്പായ ഉപയോഗിച്ച് മൂടിവെച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പിടികൂടിയ കഞ്ചാവിന് വിപണയില്‍ ഏകദേശം നാല് കോടിയിലധികം രൂപ വിലവരും. പ്രതികളില്‍ നിന്നും കഞ്ചാവ് വാങ്ങി വില്‍പ്പന നടത്തുന്ന ആളുകളെ കണ്ടെത്താനായുള്ള അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.