Ultimate magazine theme for WordPress.

മൂന്നാറിലെ ലോഡ്ജിൽ വച്ച് അഞ്ച് കിലോ ആംബർഗ്രിസ് വിൽക്കാൻ ശ്രമിച്ച അഞ്ചു പേരെ വനം വകുപ്പ് പിടികൂടി

ഇടുക്കി : മൂന്നാറിലെ ലോഡ്ജിൽ വച്ച് അഞ്ച് കിലോ ആംബർഗ്രിസ് വിൽക്കാൻ ശ്രമിച്ച അഞ്ചു പേരെ വനം വകുപ്പ് പിടികൂടി. പഴയ മൂന്നാർ സ്വദേശി മുനിയ സ്വാമി , സഹോദരൻ മുരുകൻ, തമിഴ്നാട് വത്തലഗുണ്ട് സ്വദേശി രവികുമാർ , തേനി സ്വദേശികളായ വേൽ മുരുകൻ , സേതു എന്നിവരാണ് വനം വകുപ്പ് പിടികൂടിയത്.

ഇവരിൽ നിന്നും പിടിച്ചെടുത്ത ആംബർഗ്രിസിന് വിപണിയിൽ അഞ്ചുകോടി രൂപ വിലമതിപുള്ളതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.തമിഴ്‌നാട് സ്വദേശികളുടെ നേതൃത്വത്തിൽ മൂന്നാറിൽ വച്ച് ആംബർഗ്രിസ് കൈമാറുന്നുവെന്ന രഹസ്യവിവരം വനം വകുപ്പ് വിജിലൻസ് വിഭാഗത്തിന് ലഭിച്ചു. ഇതെതുടർന്ന് വിജിലൻസ് സംഘവും, മൂന്നാർ റേഞ്ചറുടെ നേതൃത്യത്തിലുള്ള സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. നിലവിൽ പ്രതികൾക്ക് ആംബർഗിസ് ലഭിച്ചതു സംബന്ധിച്ചും ആർക്കാണ് കൈമാറാൻ കൊണ്ടുവന്നതെന്നും അറിയാൻ അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.