EBM News Malayalam

ദുരന്തങ്ങൾ നേരിടാൻ ‘റോസേഴ്‌സ്” പദ്ധതി

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒയുടെ കീഴിലുള്ള നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍, ആണവോര്‍ജ വകുപ്പ്, ഇന്ദിരഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ച് എന്നിവയുടെ സഹകരണത്തോടെ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പാണ് ‘റിമോട്ട് സെന്‍സിംഗ് എനേബിള്‍ഡ് ഓണ്‍ലൈന്‍ കെമിക്കല്‍ എമര്‍ജന്‍സിയാണ് വ്യവസായ ശാലകളില്‍ നിന്നുള്ള അപകടകരമായ രാസപദാര്‍ത്ഥങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ദുരന്തങ്ങള്‍ നേരിടാന്‍ ‘റോസേഴ്സ്’ പദ്ധതി റെസ്പോണ്‍സ് സിസ്റ്റം (റോസേഴ്സ്)’ തയ്യാറാക്കിയത്. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ ഇന്ദിരഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ച് എച്ച്.എസ്.ഇ ഡയറക്ടര്‍ ബി.വെങ്കട്ടരാമന്‍, നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് ഡയറക്ടരര്‍ പി. പ്രമോദ് എന്നിവര്‍ ഒപ്പുവച്ചു. ചടങ്ങ് മന്ത്രി ഉദ്ഘാടനം ചെയ്തു.കരളത്തില്‍ അതീവ അപകട സാദ്ധ്യതകളുള്ള ഫാക്ടറികള്‍ കൂടുതലും എറണാകുളത്താണ്. മൂന്നുവര്‍ഷത്തിനകം പദ്ധതി സംസ്ഥാന വ്യാപകമാക്കും. ഓണ്‍ലൈനിലൂടെ സേവനങ്ങള്‍ നല്‍കുന്ന ഫാക്ടറീസ് വകുപ്പിന്റെ ഇ-ഗവേണന്‍സ് പദ്ധതിയുടെ തുടര്‍ച്ചയായി ഫാക്ടറി പരിശോധന കാര്യക്ഷമമാക്കുന്ന വെബ് അധിഷ്ഠിത സംവിധാനവും ഏര്‍പ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു.

Comments
Loading...