EBM News Malayalam

കുട്ടികള്‍ക്ക് നേന്ത്രപ്പഴത്തിനൊപ്പം ശര്‍ക്കര.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കാവുന്ന നാടന്‍ ഭക്ഷണങ്ങളില്‍ മികച്ച ഒന്നാണ് നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം. കേരള ബനാന എന്നറിയപ്പെടുന്ന ഇത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. ദിവസവും നിങ്ങളുടെ കുട്ടികള്‍ക്ക് നേന്ത്രപ്പഴം പുഴുങ്ങി നല്‍കുന്നത് ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കും. നേന്ത്രപ്പഴത്തിനൊപ്പം നല്‍കാവുന്ന് ഒന്നാണ് ശര്‍ക്കര. അതായത് പഴം പുഴുങ്ങി ശര്‍ക്കരയില്‍ ചേര്‍ത്തു പഴം നുറുക്കായി നല്‍കാവുന്നതാണ്. നേന്ത്രപ്പഴത്തിനൊപ്പം ശര്‍ക്കര ചേര്‍ത്തു കുട്ടികള്‍ക്കു നല്‍കുന്നത് ഏറെ ആരോഗ്യകരമാണ്. വേണമെങ്കില്‍ അല്‍പം നെയ്യും ചേര്‍ക്കാം.
കുട്ടികള്‍ക്കു പൊതുവേ കണ്ടു വരുന്ന പ്രശ്‌നമാണ് തൂക്കമില്ലായ്മ. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഈ കോമ്പോ. പഴവും ശര്‍ക്കരയും നെയ്യുമെല്ലാം കുട്ടിയ്ക്ക് ആരോഗ്യകരമായ തൂക്കം നല്‍കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.
പല കുട്ടികള്‍ക്കുമുള്ള വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണിത്.
പഴത്തിലെ പോഷകങ്ങളും നെയ്യുമെല്ലാം തന്നെ ശരീരത്തിന് പ്രതിരോധ ശേഷി ഏറെ നല്‍കുന്ന വിഭവങ്ങള്‍ തന്നെയാണ്.

Comments
Loading...