EBM News Malayalam

രാജ്യത്തിന് അഭിമാനമായി മാറിയ നീം.ജി ഇലക്ട്രിക്ക് ഓട്ടോകൾ നിർമിച്ച കേരള ഓട്ടോമൊബൈൽസ് എം.ഡി എ. ഷാജഹാൻ ഇ.ബി.എം ന്യൂസിൽ

തിരുവനന്തപുരം : രാജ്യത്തിന് അഭിമാന മായി മാറിയ നീം ജി ഇലക്ട്രിക്ക് ഓട്ടോകൾ നിർമിച്ച കേരള ഓട്ടോമൊബൈൽസ് എം.ഡി എ. ഷാജഹാൻ ഇബിഎം ന്യൂസി നോട് ഇലക്ട്രിക് ഓട്ടോ എന്ന ആശയം രൂപപ്പെട്ടതിനെ കുറിച്ച് വിശദീകരിക്കുന്നു.

ആഗോളതാപനം കൂടാൻ ഇടയാക്കുന്ന ഡീസൽ, പെട്രോൾ വാഹനങ്ങൾക്ക് ബദലായി പുകരഹിതമായ മറ്റൊരു വാഹനം നിരിമിക്കണമെന്ന മാനേജ്‌മെന്റി ന്റെ തീരുമാനമാണ് “നീം ജി ഇലക്ട്രിക്ക് ഓട്ടോകൾ” എന്ന് മാനേജിംഗ് ഡയറക്ടർ എ. ഷാജഹാൻ ഇബിഎം ന്യൂസ് പ്രതിനിധി യോട് പറഞ്ഞു.
ബിഎസ് 4 നെയും ബിഎസ് 6 നെയും അപേക്ഷിച്ച് തീർത്തും പുകരഹിതവും ശബ്ദരഹിതവുമായ വാഹനമാണ് നീം ജി ഇലക്ട്രിക്ക് വാഹനങ്ങൽ.കൂടാതെ
വാഹന ഉടമകൾക്ക് വീട്ടിൽ തന്നെ ചാർജ് ചെയ്യാവുന്ന രീതിയിലുള്ള രൂപലകല്പനയാ ണ് ചെയ്തിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകുന്ന ഇവയിൽ കൊവിഡ് വ്യാപനം പരിഗണിച്ച് സുരക്ഷ ഉറപ്പാക്കാന്‍ ഡ്രൈവറെയും യാത്രക്കാരെയും തമ്മില്‍ വേര്‍തിരിക്കാ നുള്ള സംവിധാനമടക്കമുണ്ട്.
കഴിഞ്ഞ യു.ഡി.എഫ് കാലത്ത് തകർച്ച വക്കിലായിരുന്ന കെ.എ.എൽ എൽഡിഎഫ് ഭരണകാലത്ത് വലിയ പുരോഗതിയാണ് നേടിയതെന്ന് എ ഷാജഹാൻ പറഞ്ഞു. നേപ്പാളിലേക്ക് ആദ്യ ബാച്ചായി 25 ഓട്ടോകളാണ് റോഡ് മാർഗം അയച്ചതെ ന്നും, ശ്രീലങ്ക, ഈജിപ്ത്, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും അന്വേഷണം വരുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.