EBM News Malayalam

റോഡ്സ്റ്ററായ Z H2 മോട്ടോര്‍ സൈക്കിളിന്റെ ചിത്രങ്ങള്‍ ചോര്‍ന്നു.

പുതിയ സൂപ്പർചാർജ്ഡ് റോഡ്സ്റ്ററായ Z H2 മോട്ടോർ സൈക്കിളിന്റെ ചിത്രങ്ങൾ ഓൺലൈനിൽ ചോർന്നു. Z മോണിക്കർ സൂചിപ്പിക്കുന്നത് പോലെ നേക്കഡ് സൂപ്പർചാർജ്ഡ് സൂപ്പർസ്‌പോർട്ട് ബൈക്കാണിത്. കവസാക്കി നിഞ്ച H2-ൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് വാഹനത്തിന്റെ നിർമ്മാണം.

ഒക്ടോബർ 23-ന് ടോക്കിയോയിൽ നടക്കുന്ന മോട്ടോർ ഷോയിൽ ബൈക്കിനെ ഔദ്യോഗികമായി അവതരിപ്പിക്കും. ഇതിന് മുന്നോടിയായാണ് Z H2-ന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

മോട്ടോർ സൈക്കിൾ ഷിപ്പിംഗ് ക്രേറ്റിൽ കൊണ്ടുപോകുന്നതിനിടെ എടുത്തതാണ് ഈ സ്പൈ ചിത്രങ്ങൾ. പുറത്തിറങ്ങിയാൽ, പുതിയ കവാസാക്കി Z H2 ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളിൽ നിന്ന് വിപണിയിലെത്തുന്ന ഏറ്റവും താങ്ങാവുന്ന സൂപ്പർചാർജ്ഡ് മോട്ടോർസൈക്കിളായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാഹനത്തിന്റെ മുൻവശമാണ് കാഴ്ചയിൽ ഏറ്റവും ശ്രദ്ധേയമായ ഭാഗം. ഇരട്ട എൽഇഡി ഹെഡ്‌ലാമ്പുകൾ, കവാസാക്കി റിവർ മാർക്ക് ലോഗോ എന്നിവ മുൻവശത്തെ ശ്രദ്ധേയമാക്കുന്നു. അതോടൊപ്പം ഒരു ചെറിയ വിൻഡ്‌സ്ക്രീൻ, ക്രമീകരിക്കാവുന്ന ലിവർ, വൈഡ് സിംഗിൾ പീസ് ഹാൻഡിൽബാർ, വലിയ ടാങ്ക് എക്സ്റ്റൻഷനുകൾ, വലിയ ഇന്ധന ടാങ്ക് എന്നിവ ബൈക്കിന്റെ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു.

മൾട്ടി-ഫംഗ്ഷൻ സ്വിച്ച് ഗിയറിനൊപ്പം പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ബൈക്കിന് ലഭിക്കും. അത് കൂടുതൽ വിവരവും പ്രവർത്തനങ്ങളും വാഗ്ദാനം ചെയ്യുന്നു. നിഞ്ച H2 നെ അപേക്ഷിച്ച് കൂടുതൽ സുഖകരമാകുമെന്ന് പ്രതീക്ഷിക്കുന്ന വിശാലമായ ടു-പീസ് സ്പ്ലിറ്റ് സീറ്റുകളും മോട്ടോർ സൈക്കിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Z H2 ലോഗോയും വലതുവശത്ത് വലിയ ഡ്യുവൽ ടോൺ എക്‌സ്‌ഹോസ്റ്റും സിൽവർ ഹീറ്റ് ഷീൽഡും ടെയിൽ വിഭാഗത്തിൽ വരുന്നു. ടാങ്കിലും സൈഡ് പാനലുകളിലും കോൺട്രാസ്റ്റ് ചുവപ്പും ഗ്രേ നിറത്തിലുള്ള ലൈനുകളുമുള്ള മാറ്റ് ബ്ലാക്ക് ഫിനിഷിലാണ് ബൈക്ക് എത്തുന്നത്.

നിലവിൽ പുതിയ കവസാക്കി Z H2-നെക്കുറിച്ചുള്ള സാങ്കേതിക സവിശേഷതകളും മറ്റ് വിശദാംശങ്ങളും ലഭ്യമല്ല. ഈ മാസം അവസാനം ഔദ്യോഗിക അവതരണത്തോടെ ഇത് വെളിപ്പെടുത്തും. സൂപ്പർചാർജ്ഡ് നേക്കഡ് മോട്ടോർ സൈക്കിളിൽ നിഞ്ച H2-ന്റെ അതേ എഞ്ചിൻ തന്നെയാകും അവതരിപ്പിക്കുക. ഈ 998 സിസി, 4 സിലിണ്ടർ സൂപ്പർചാർജ്ഡ് മോട്ടോർ 240 bhp കരുത്തും 141.7 Nm torque ഉത്പാദിപ്പിക്കും.

എങ്കിലും പുതിയ മോഡലിന്റെ എഞ്ചിൻ കവസാക്കി ട്യൂൺ ചെയ്യാൻ സാധ്യതയുണ്ട്. ഇത് ആറ് സ്പീഡ് ഗിയർ‌ബോക്‌സുമായി ഘടിപ്പിക്കും. അതിൽ ഹൈഡ്രോളിക് അസിസ്റ്റ് / സ്ലിപ്പർ ക്ലച്ച്, കവസാക്കി ക്വിക്ക് ഷിഫ്റ്റർ എന്നിവ ഉൾപ്പെടും.

എം‌വി അഗസ്റ്റ ബ്രൂട്ടേൽ 1000 സെറി ഓറോ, കെടിഎം 1290 സൂപ്പർ ഡ്യൂക്ക് R, വരാനിരിക്കുന്ന ഡ്യുക്കാട്ടി V4 നേക്കഡ് എന്നിവയുമായാകും കവസാക്കി Z H2-ന്റെ വിപണിയിലെ പ്രധാന എതിരാളികൾ.

Comments
Loading...